ലൊക്കേഷൻ മാനേജറും നടനുമായ ദാസ് തൊടുപുഴ അന്തരിച്ചു

കുഞ്ഞിക്കൂനൻ, രസതന്ത്രം, തുടങ്ങി അമ്പതോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്
ദാസ് തൊടുപുഴ/ഫോട്ടോ: ഫെയ്സ്ബുക്ക്
ദാസ് തൊടുപുഴ/ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

കൊച്ചി; ലൊക്കേഷൻ മാനേജറും നടനുമായ ദാസ് തൊടുപുഴ എന്ന എഎൻ സുഗുണദാസ് അന്തരിച്ചു. 76 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. തൊടുപുഴ ചിറ്റൂർ സ്വദേശി ആണ്. 

നിരവധി മലയാളം ,തമിഴ് ,കന്നഡ ,തെലുങ്ക് ,ഹിന്ദി ചിത്രങ്ങളിൽ ലൊക്കേഷൻ മാനേജർ ആയിരുന്നു. നാടകനടനായി അരങ്ങിലെത്തി അദ്ദേഹം കുഞ്ഞിക്കൂനൻ, രസതന്ത്രം, തുടങ്ങി അമ്പതോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്.

നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷൻ മാനേജരുമായി പ്രവർത്തിച്ചിട്ടുണ്ട്. വിസ്മയ എന്ന പേരിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്കായി ഒരു സംഘടനയും  അദ്ദേഹം രൂപീകരിച്ചിരുന്നു. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് തൊടുപുഴ ശാന്തി ശ്മശാനത്തിൽ നടക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam
Sunitha Upadrasta
Vishnu Vishal
Samantha
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com