ഇനി കാമിയോ റോളിൽ ദുൽഖർ എങ്ങാനും വരുമോ? ലോക സെൻസറിങ് കഴി‍ഞ്ഞു

ലോക എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ചന്ദ്ര.
Lokah
Lokahഇൻസ്റ്റ​ഗ്രാം
Updated on
1 min read

മലയാളത്തിൽ വരാനിരിക്കുന്ന ചിത്രങ്ങളിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘ലോക - ചാപ്റ്റർ വൺ: ചന്ദ്ര'. കല്യാണി പ്രിയദർശൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് അരുൺ ഡൊമിനിക് ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ സെൻസറിങ്ങ് പൂർത്തിയായിരിക്കുകയാണ്.

യു/എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഓണം റിലീസായി ഓഗസ്റ്റ് 28 ന് ചിത്രം റിലീസ് ചെയ്യും. സൂപ്പർ ഹീറോ- ഫാന്റസി ജോണറിൽ പുറത്തിറങ്ങുന്ന ചിത്രം മലയാളത്തിന്റെ മാർവെൽ ആവുമോ എന്നാണ് പ്രേക്ഷകർ ഉറ്റു നോക്കുന്നത്. ലോക എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ചന്ദ്ര.

Lokah
'ചേച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു'; അമൃതയുടെ പിറന്നാൾ കേക്കിൽ സർപ്രൈസുമായി അഭിരാമി

കേരളത്തിൽ ബിഗ് റിലീസായി വേഫെറർ ഫിലിംസ് എത്തിക്കുന്ന ചിത്രം വമ്പൻ വിതരണക്കാരാണ് റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും എത്തിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. ചന്ദ്രയായി കല്യാണി പ്രിയദർശനും സണ്ണിയായി നസ്‌ലിനും ചിത്രത്തിലെത്തുന്നു.

Lokah
ഒരു വോട്ടിന് ജയിക്കുമെന്നാണ് കരുതിയത്; കേസ് ഉലച്ചു, പൊരുതിയത് മകള്‍ക്ക് വേണ്ടി: ശ്വേത മേനോന്‍

ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും 'വേണു' ആയി ചന്ദുവും, 'നൈജിൽ' ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് ലോക - ചാപ്റ്റർ വൺ: ചന്ദ്ര. ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ.

Summary

Cinema News: Kalyani Priyadarshan and Naslen Starrer Lokah censored with UA certificate.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com