'സോറി ഞാനിച്ചിരി ഇമോഷണലായി പോയി, ക്ഷമിക്കണം': മാത്യു തോമസിന്റെ നായികയായി ഈച്ച, 'ലൗലി'യുടെ ടീസര്‍; ഏപ്രില്‍ നാലിന് തിയേറ്ററുകളില്‍

ലൗലി' ഏപ്രില്‍ നാലിന് റിലീസിനായി ഒരുങ്ങുകയാണ്. ചിത്രത്തില്‍ ഒരു ഈച്ചയാണ് നായികയായി എത്തുന്നത് എന്നതാണ് പ്രത്യേകത
lovely 3d animated movie teaser
ലൗലിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
Updated on
1 min read

ഈച്ച മരിച്ചാല്‍ പ്രേതമാകുമോ? ഈച്ചയ്ക്ക് മനുഷ്യരോട് സംസാരിക്കാനാവുമോ?... തുടങ്ങി ഒട്ടേറെ ചോദ്യശരങ്ങളുമായി കൗതുകം ജനിപ്പിച്ചിരിക്കുകയാണ് ത്രീഡി ചിത്രമായി തിയേറ്ററുകളില്‍ എത്തുനൊരുങ്ങുന്ന 'ലൗലി'യുടെ ടീസര്‍. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന 'ലൗലി' ഏപ്രില്‍ നാലിന് റിലീസിനായി ഒരുങ്ങുകയാണ്. ചിത്രത്തില്‍ ഒരു ഈച്ചയാണ് നായികയായി എത്തുന്നത് എന്നതാണ് പ്രത്യേകത. വേനലവധിക്കാലത്ത് പ്രത്യേകിച്ച് കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ത്രീഡി ചിത്രം പുറത്തിറങ്ങുന്നതെന്നാണ് മനസ്സിലാക്കാനാകുന്നത്.

ഒരു ആനിമേറ്റഡ് ക്യാരക്ടര്‍ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും 'ലൗലി'യ്ക്കുണ്ട്. ഹോളിവുഡിലും മറ്റും മുഖ്യധാരാ സിനിമാ താരങ്ങള്‍ തന്നെ ആനിമേറ്റഡ് ക്യാരക്ടറുകള്‍ക്ക് ശബ്ദം നല്‍കുന്നതുപോലെ ഈ ചിത്രത്തില്‍ നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്ദം കൊടുത്തിരിക്കുന്നത് മലയാള സിനിമയില്‍ സജീവമായ ഒരു താരമാണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. 'ടമാര്‍ പഠാര്‍' എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു.

ഒരു വലിയ ഈച്ചയുടെ മുന്നില്‍ ഒരു കുഞ്ഞ് മനുഷ്യന്‍ നില്‍ക്കുന്നതായിട്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണിച്ചിരുന്നത്. സെമി ഫാന്റസി ജോണറിലെത്തുന്ന ചിത്രം നിര്‍മിക്കുന്നത് വെസ്‌റ്റേണ്‍ ഗട്ട്‌സ് പ്രൊഡക്ഷന്‍സിന്റേയും നേനി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റേയും ബാനറില്‍ ശരണ്യ സി നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്.

മാത്യു തോമസിനെ കൂടാതെ മനോജ് കെ ജയന്‍, കെപിഎസി ലീല തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സംവിധായകന്‍ ആഷിഖ് അബുവാണ്. വിഷ്ണു വിജയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കിരണ്‍ ദാസ് ആണ്. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കര്‍, കോ പ്രൊഡ്യൂസര്‍: പ്രമോജ് ജി ഗോപാല്‍, ആര്‍ട്ട്: കൃപേഷ് അയ്യപ്പന്‍കുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുരക്കാട്ടിരി, സിജിഐ ആന്‍ഡ് വിഎഫ്എക്‌സ്: ലിറ്റില്‍ ഹിപ്പോ സ്റ്റുഡിയോസ്, ക്യാരക്ടര്‍ ഡിസൈന്‍: അഭിലാഷ്, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, സൗണ്ട് ഡിസൈന്‍: നിക്‌സണ്‍ ജോര്‍ജ്ജ്, ഗാനരചന: സുഹൈല്‍ കോയ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഹരീഷ് തെക്കേപ്പാട്ട്, വെതര്‍ സപ്പോര്‍ട്ട്: അഭിലാഷ് ജോസഫ്, ആക്ഷന്‍ കോറിയോഗ്രഫി: കലൈ കിങ്‌സണ്‍, ഡിഐ: കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, സൗണ്ട് മിക്‌സിങ്: സിനോയ് ജോസഫ്, പിആര്‍ഒ: എഎസ് ദിനേശ്, ആതിര ദില്‍ജിത്ത്, സ്റ്റില്‍സ്: ആര്‍ റോഷന്‍, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്, മീഡിയ ഡിസൈന്‍സ്: ഡ്രിപ്‌വേവ് കളക്ടീവ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com