'ഒരു ബ്രാക്കറ്റിലേക്ക് ഒതുക്കപ്പെട്ടിട്ടുണ്ട്, പക്ഷെ പരാതികളില്ല'; അനുവദിച്ചാല്‍ സിക്‌സറിടിക്കുമെന്നും എം ജയചന്ദ്രന്‍

എല്ലാവരേയും ഓരോ കൂട്ടിലടയ്ക്കും സിനിമയില്‍
M Jayachandran
M Jayachandranഫയല്‍
Updated on
1 min read

മലയാളികള്‍ നെഞ്ചിലേറ്റിയ ഒട്ടനവധി പാട്ടുകള്‍ സമ്മാനിച്ചിട്ടുണ്ട് എം ജയചന്ദ്രന്‍. അദ്ദേഹത്തിന്റെ പാട്ടുകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ മനസിലേക്ക് എത്തുക പലപ്പോഴും മെലഡികളായിരിക്കും. എന്നാല്‍ തനിക്ക് മറ്റ് തരത്തിലുള്ള പാട്ടുകളും ചെയ്യാന്‍ ആഗ്രഹമുണ്ടെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. തന്നെ തേടി മെലഡി കൂടുതല്‍ വന്നതിനാലാണ് അത്തരം പാട്ടുകളൊരുക്കിയത്. മറ്റ് ജോണറിലുള്ള പാട്ടുകള്‍ ചെയ്യാന്‍ സാധിക്കാത്തത് ഒരു പ്രത്യേക ബ്രാക്കറ്റിലേക്ക് ഒതുക്കപ്പെട്ടതു കൊണ്ടാണെന്നും ജയചന്ദ്രന്‍ പറയുന്നു.

M Jayachandran
'മോനേ ഇതിൽ ഒരു ഓട്ടോ​ഗ്രാഫ് തരൂ എന്ന് ലാലു ചേട്ടൻ'; മോഹൻലാലിനെ കൊണ്ട് പാടിച്ച അനുഭവം പറഞ്ഞ് എം ജയചന്ദ്രൻ

ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ അതിഥിയായി എത്തിയതായിരുന്നു ജയചന്ദ്രന്‍. അവസരം വന്നാല്‍ എനിക്ക് സിക്‌സ് അടിക്കാന്‍ പറ്റുന്ന ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷെ സിക്‌സടിക്കാന്‍ എന്നെ സമ്മതിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. എല്ലാതരം പാട്ടുകളും ചെയ്യണമെന്ന ആഗ്രഹമുണ്ട്. എന്നാല്‍ അതിനുള്ള അവസരങ്ങള്‍ കിട്ടാതെ പോയതില്‍ പരാതികളില്ലെന്നും എം ജയചന്ദ്രന്‍ പറയുന്നു.

M Jayachandran
'നീയാരാ ​ഗിരീഷ് കുട്ടഞ്ചേരിയോ?'; ​'ഗിരീഷേട്ടൻ ചിലപ്പോൾ എന്നോട് ഇറങ്ങിപ്പോടാ എന്ന് പറയും'

''എല്ലാവരേയും ഓരോ കൂട്ടിലടയ്ക്കും സിനിമയില്‍. അവര്‍ക്ക് ഇതേ ചെയ്യാനാകൂ, മറ്റുള്ളത് ചെയ്യാനാകില്ല എന്ന് പറയും. ഒരേ തരത്തിലുള്ള പാട്ടുകള്‍ കൂടുതല്‍ ചെയ്തു എന്ന് കരുതി അയാള്‍ അങ്ങനെ ആകണം എന്നില്ല. കുറഞ്ഞത് അയാള്‍ പരീക്ഷിച്ച് നോക്കുന്നത് വരെയെങ്കിലും. എനിക്ക് പല കാര്യങ്ങളും ചെയ്യണമെന്നുണ്ട്. പക്ഷെ അത്തരം സന്ദര്‍ഭങ്ങള്‍ എന്നിലേക്ക് വരുന്നില്ല. അതില്‍ എനിക്ക് പരാതികളില്ല. അവസരം വന്നാല്‍ എനിക്ക് സിക്‌സ് അടിക്കാന്‍ പറ്റുന്ന ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷെ സിക്‌സടിക്കാന്‍ എന്നെ സമ്മതിക്കണം. അതിനായി എനിക്ക് സിനിമ നിര്‍മിക്കാനാകില്ലല്ലോ. ആ അവസരം എന്നെ തേടി വരുമെന്ന് പ്രതീക്ഷിക്കുന്നു'' എന്നാണ് എം ജയചന്ദ്രന്‍ പറയുന്നത്.

''ഒരു ആര്‍ട്ടിസ്റ്റ് വെര്‍സറ്റൈല്‍ ആയിരിക്കണം. അതാണ് പ്രഥമം. ഞാന്‍ കൂടുതലും മെലഡി ചെയ്തത് എന്നെ കൂടുതലും സമീപിച്ചത് മെലഡി ചെയ്യാന്‍ വേണ്ടിയായതു കൊണ്ടാണ്. എപ്പോഴൊക്കെ അല്ലാത്ത പാട്ടുകള്‍ ചെയ്യണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെ ആ രീതിയിലും ഹിറ്റുകളുണ്ടാക്കിയിട്ടുണ്ട്. പക്ഷെ ഈ പറഞ്ഞ പോലെ ബ്രാക്കറ്റില്‍ ഒതുക്കപ്പെട്ടിട്ടുണ്ട്. അതില്‍ സങ്കടമൊന്നുമില്ല. ഒരു സിനിമയെങ്കിലും ചെയ്യണം എന്ന് ആഗ്രഹിച്ചയാളാണ്. എനിക്ക് 160 ല്‍ പരം സിനിമകള്‍ ചെയ്യാന്‍ പറ്റിയത് ബോണസാണ്. അതിനാല്‍ പരാതിപ്പെടാന്‍ എനിക്ക് എന്തെങ്കിലും അര്‍ഹതയില്ലെന്ന് കരുതുന്നു'' എന്നും എം ജയചന്ദ്രന്‍ പറയുന്നു.

Summary

M Jayachandran says he has been put to a bracket. Therefore he was not allowed to experiment in many genres of music and got typecasted in melody.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com