'ജീവിതത്തിലെ പുതിയ കാൽവയ്പ്'; കാജോളിനൊപ്പം ബോളിവുഡിലേക്ക് ചുവടുവച്ച് മാലാ പാർവതി

സെറ്റ് സാരിയുടുത്ത് മലയാളി ലുക്കിലാണ് ചിത്രത്തിൽ കാജോളിനെ കാണുന്നത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on: 
1 min read

നടി മാലാ പാർവതി ബോളിവുഡിലേക്ക്. കാജോളിനെ പ്രധാന കഥാപാത്രമാക്കി രേവതി ഒരുക്കുന്ന പുതിയ ചിത്രം സലാം വെങ്കിയിലൂടായൊണ് മാലാ പാർവതിയുടെ അരങ്ങേറ്റം. താരം തന്നെയാണ് സന്തോഷ വാർത്ത ആരാധകരുമായി പങ്കുവ‌ച്ചത്. തന്റെ അഭിനയ ജീവിതത്തിലെ ഒരു പുതിയ കാൽവയ്പ്പെന്നാണ് മാലാ പാർവതി കുറിച്ചത്. തന്റെ ഭാ​ഗം ചിത്രീകരിച്ചു കഴിഞ്ഞെന്നും ചിത്രത്തിൻ്റെ ഭാഗമാക്കിയതിന് രേവതി ചേച്ചിക്ക് നന്ദി പറയുന്നതായും മാലാ പാർവതി പറഞ്ഞു. കാജോളിനൊപ്പമുള്ള ഫോട്ടോയും മാലാ പാർവതി പങ്കുവച്ചിട്ടുണ്ട്. 

മാലാ പാർവതിയുടെ കുറിപ്പ്

പ്രിയപ്പെട്ട രേവതി ചേച്ചി സംവിധാനം ചെയ്യുന്ന സലാം വെങ്കി എന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത്, അഭിനയ ജീവിതത്തിലെ ഒരു പുതിയ കാൽവെയ്പ്പും, പഠനവുമായിരുന്നു. ഹിന്ദി ഭാഷ പറയണം, അതിനോടൊപ്പം സിങ്ക് സൗണ്ടും. 
ഏറെ ഇഷ്ടപ്പെടുന്ന ഒരു പാട് കലാകാരന്മാരും, ടെക്നീഷ്യൻസും, ഈ ചിത്രത്തിൻ്റെ ഭാഗമാണ്. പ്രധാന വേഷം ചെയ്യുന്നത് കജോൾ ( Kajol ) ആണ്, എൻ്റെ ഭാഗം ചിത്രീകരിച്ചു കഴിഞ്ഞു. വളരെ ചാരിതാർത്ഥ്യത്തോടെ നന്ദിയോടെ ഈ ഓർമ്മ എന്നും സൂക്ഷിക്കും.
ഈ ചിത്രത്തിൻ്റെ ഭാഗമാക്കിയതിന് രേവതി ചേച്ചിക്ക് ഒരുപാട് സ്നേഹം നന്ദി.- മാലാ പാർവതി കുറിച്ചു. 

മലയാളി ലുക്കിൽ കാജോൾ

സെറ്റ് സാരിയുടുത്ത് മലയാളി ലുക്കിലാണ് ചിത്രത്തിൽ കാജോളിനെ കാണുന്നത്. നിരവധി പേരാണ് മാലാ പാർവതിക്ക് ആശംസകൾ കുറിച്ചത്. കഴിഞ്ഞ ദിവസം നടി നിരഞ്ജനയും കാജോളിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. പതിനൊന്നു വര്‍ഷത്തിനു ശേഷം രേവതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സമീര്‍ അറോയാണ് സലാം വെങ്കിയുടെ രചന നിര്‍വഹിക്കുന്നത്. ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്‌ഷന്‍, ബിലീവ് പ്രൊഡക്‌ഷന്‍സ് എന്നിവയുടെ ബാനറുകളില്‍ സൂരജ് സിംഗ്, ശ്രദ്ധ അഗ്രവാള്‍ എന്നിവര്‍ ചേർന്ന് നിർമ്മിക്കുന്ന ചിത്രം യഥാര്‍ത്ഥ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കി സുജാത എന്ന അമ്മയുടെ കഥയാണ് പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER