'അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?'; തുറന്നടിച്ച് മാധവ് സുരേഷ്

ബിജെപി സര്‍ക്കാര്‍ ശരിയായ തീരുമാനമെടുത്തു. ആ വസ്തുത പലര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല #MadhavSuresh
Madhav Suresh
Madhav Sureshഇന്‍സ്റ്റഗ്രാം
Updated on
1 min read

സിജെപിയ്ക്കും തന്നെ വിമര്‍ശിച്ചവര്‍ക്കുമെതിരെ തുറന്നടിച്ച് നടന്‍ മാധവ് സുരേഷ്. ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സമരം ചെയ്തവര്‍ എന്തുകൊണ്ട് പഞ്ചാബില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ സംസാരിക്കുന്നില്ലെന്നാണ് മാധവ് സുരേഷ് ചോദിക്കുന്നത്. സിജെപി നേതാക്കള്‍ തട്ടിപ്പുകാരാണെന്നും ഒരുനാള്‍ അവര്‍ തുറന്ന് കാണിക്കപ്പെടുമെന്നും മാധവ് പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെയായിരുന്നു മാധവിന്റെ പ്രതികരണം. ആ വാക്കുകളിലേക്ക്:

പഞ്ചാബില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ പാറ്റകള്‍ എപ്പോഴാണ് പ്രതികരിക്കുന്നത്? അതോ ബിജെപിയ്‌ക്കെതിരെ മാത്രമാണോ വിദ്യാഭ്യാസവും വിദ്യാര്‍ത്ഥികളും വിഷയമാകുന്നത്? അതോ എഎപി ഉള്‍പ്പെടുമ്പോള്‍ അവരുടെ വോക്ക് നട്ടെല്ല് ദുര്‍ബലമാകുമോ? നിങ്ങളുടെ ഹീറോസ് ഇപ്പോഴെവിടെ? കാരണം, മിക്കവരും ചിന്തിക്കുന്നവര്‍ അവര്‍ രക്ഷകരാണെന്നാണ്.

എന്തുകൊണ്ടാണ് എല്ലാവരും നിശബ്ദരായത്? ബിജെപി സര്‍ക്കാര്‍ ശരിയായ തീരുമാനമെടുത്തു. ആ വസ്തുത പലര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് എനിക്കുറപ്പാണ്. പക്ഷെ ഇതേ ജനങ്ങളേയും വിദ്യാര്‍ത്ഥികളേയും നമ്മുടെ ഭാവിയേയും ബന്ധപ്പെട്ടിരിക്കുന്ന പഞ്ചാബിലെ പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.

ഈ മൂവ്‌മെന്റിനെ പിന്തുണച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ ഉദ്ദേശം മനസിലാക്കാന്‍ ഇത് പോരെ? വിദ്യാര്‍ത്ഥികളെ അവരുടെ നേട്ടത്തിനായി ഉപയോഗിച്ചു. ഇതേക്കുറിച്ചാണ് ഞാന്‍ എപ്പോഴും സംസാരിച്ചിരുന്നത്. നാണമില്ലാത്ത മാധ്യമങ്ങള്‍ തുടരുക. ധൈര്യമുണ്ടേല്‍ ഇതും പോസ്റ്റ് ചെയ്യുക. നിങ്ങളില്‍ നിന്നും ഞാനത് പ്രതീക്ഷിക്കുന്നില്ല.

നിര്‍ഭാഗ്യവശാല്‍, ബിജെപിയ്‌ക്കെതിരെ പറയുകയെന്നാല്‍ കൂള്‍ ആണ്. അതിനാല്‍ എല്ലാവരും അത് ചെയ്യുന്നു. പക്ഷെ ബിജെപിയില്ലെങ്കില്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടും. വിഡ്ഢിയാകാതിരിക്കൂ, ആദ്യം ഇന്ത്യനാകൂ. നീറ്റ് എക്‌സാം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംസാരിച്ചത് പോലെ തന്നെ പഞ്ചാബിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും സംസാരിക്കൂ.

നിങ്ങളുടെ കാഴ്ചപ്പാടുകള്‍ നിങ്ങളെ നിശബ്ദരും സത്യം കാണാത്ത അന്ധരുമാക്കരുത്. പഞ്ചാബിലേക്ക് വരുമ്പോള്‍ എവിടെയാണ് സിജെപി? സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള ഒരേയൊരു ശബ്ദമല്ലേ? ബിജെപി അധികാരത്തിലെന്നതിനാല്‍ അവരുടെ ധൈര്യം ചോര്‍ന്നുപോയോ? അഭിജീത് ദീപ്‌കെ, മറുപടി പറയൂ ബഡ്ഡി.

നിലപാടെടുത്തിട്ടും എന്നെ ആക്രമിച്ച കമ്മികളോടും ന്യൂട്രല്‍സിനോടും, എന്റെ നിലപാട് എന്റെ രാജ്യത്തിന്റെ ജനങ്ങള്‍ക്കുള്ളതാണ്. എന്നിട്ടും എന്നെ അന്ധനായ സംഘിയെന്ന് വിളിച്ചു. ഇപ്പോള്‍ നിങ്ങളെവിടെ? അണ്ണാക്കിലെ പിരി വെട്ടിയോ? നട്ടെല്ലില്ലാത്തവര്‍.

വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചല്ലേ ഉദ്ദേശിച്ചത്? ഒരു സിജെപിക്കാരേയും എവിടേയും കണ്ടില്ല. സിജെപി അംഗങ്ങള്‍ തട്ടിപ്പുകാരാണ്. അവര്‍ ഉടനെ തന്നെ എക്‌സ്‌പോസ് ചെയ്യപ്പെടും. അന്ധവിശ്വാസികള്‍ നിങ്ങളുടെ വിശ്വാസത്തെ മുറുക്കെ പിടിച്ചോളൂ. അവര്‍ തുറന്ന് കാണിക്കപ്പെടുമ്പോഴെങ്കിലും നിങ്ങളുടെ അഭിപ്രായം മാറുമെന്ന് കരുതുന്നു.

Madhav Suresh
വിജയ് വഴി കാണിച്ചു, പിന്തുടരാന്‍ ധനുഷ്; നടനും രാഷ്ട്രീയത്തിലേക്ക്? സൂചന നല്‍കി പ്രസംഗം
Madhav Suresh
'എന്നോടെങ്കിലും പറയാമായിരുന്നില്ലേ, ഞാന്‍ എവിടെയെങ്കിലും കൊണ്ടുപോയി ചികിത്സിച്ചേനെ...'; കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞ മമ്മൂട്ടി
Madhav Suresh
ആദ്യ സിനിമയില്‍ പീഡനത്തിനെതിരെ പ്രസംഗം; ഇപ്പോഴിതാ 'തമാശ ബിജിഎം' ഇട്ട് റേപ്പ് സീന്‍; 'പള്ളിച്ചട്ടമ്പി'യ്ക്ക് വിമര്‍ശനം
Summary

Madhav Suresh calls CJP a bunch of scammers. Asks why they are silent on issues in Punjab.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com