'അതൊക്കെ കാമറ ആം​ഗിളിനെ ആശ്രയിച്ചിരിക്കും, നടിമാർക്ക് അക്കാര്യത്തിൽ അറിവുണ്ടാകില്ല'; ജാൻവിയെ പിന്തുണച്ച് മധുബാല

അത് മനോഹരമായും ലൈംഗികവത്കരിച്ചും കാണിക്കാം.
Janhvi Kapoor, Madhubala
Janhvi Kapoor, Madhubalaഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

'പെദ്ദി' സിനിമ റിലീസിന് പിന്നാലെ സംവിധായകൻ ബുച്ചി ബാബു സനയ്ക്കും ചിത്രത്തിലെ നായിക ജാൻവി കപൂറിനുമെതിരെ വൻതോതിൽ വിമർശനങ്ങളുയർന്നിരുന്നു. ജാൻവി അവതരിപ്പിച്ച കഥാപാത്രത്തെ വിമർശിച്ചു കൊണ്ടാണ് പലരും രം​ഗത്തെത്തിയത്. ഇപ്പോഴിതാ ജാൻവിയെ പിന്തുണച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടി മധുബാല (മധു ഷാ).

'പെദ്ദി'യുടെ കാര്യത്തിൽ എന്താണ് ഉണ്ടായതെന്ന് അറിയില്ലെന്ന് പറഞ്ഞ മധു, പലപ്പോഴും നടിമാർ എങ്ങനെയാണ് ചിത്രീകരിക്കപ്പെടുന്നത് എന്നതിൽ തങ്ങൾക്ക് പൂർണമായി അറിവുണ്ടാവാറില്ലെന്നും വ്യക്തമാക്കി. ചിത്രങ്ങളിൽ സ്ത്രീ കഥാപാത്രങ്ങളെ ചിത്രീകരിക്കുന്ന രീതിയിൽ നടിമാർക്ക് ഉത്തരവാദിത്വമുണ്ടോയെന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു മധുബാല.

"ഞങ്ങൾ നൃത്തം ചെയ്യും. അത് മനോഹരമായും ലൈംഗികവത്കരിച്ചും കാണിക്കാം. അതെല്ലാം കാമറ ആംഗിളിനെ ആശ്രയിച്ചിരിക്കും. ചിലപ്പോൾ നടിമാർക്ക് അക്കാര്യത്തിൽ അറിവുണ്ടാകില്ല.

എന്നാൽ, നിങ്ങൾക്ക് അക്കാര്യത്തിൽ ബോധ്യമുണ്ടാവുകയും അതിൽ വിയോജിപ്പുമുണ്ടെങ്കിൽ, ഇത് ശരിയല്ല ഞാൻ ചെയ്യില്ല എന്ന് പറയാൻ സാധിക്കണം". -മധുബാല പറഞ്ഞു. സമ്മതത്തോടെയാണെങ്കിൽ അത് തികച്ചും വ്യക്തിപരമായ കാര്യമാണ്.

എല്ലാവർക്കും സ്വയം എന്താണ് അനുയോജ്യം, അനുയോജ്യമല്ലാത്തത് എന്നതിനെക്കുറിച്ച് വ്യക്തിപരമായ അതിർവരമ്പുകളുണ്ടെന്നും അവർ പറഞ്ഞു. ജാൻവി കപൂറിനെതിരായ വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, അത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും അതിൽ തനിക്ക് അഭിപ്രായം പറയാനാകില്ലെന്നുമായിരുന്നു നടിയുടെ മറുപടി.

Janhvi Kapoor, Madhubala
'എന്തൊരു മോശമാണ് ഈ കാണിക്കുന്നത്, അടുത്ത ജന്മത്തിൽ ബ്രാഹ്മണനാകാൻ ഇപ്പോഴേ പരിശീലിക്കുകയാണോ ?'; സുരേഷ് ​ഗോപിക്ക് വിമർശനം

നടി എന്ന നിലയിൽ ജാൻവിയെ ഇഷ്ടമാണെന്നും അവർ നല്ലൊരു നർത്തകിയാണെന്നും ഓരോ സിനിമ കഴിയുന്തോറും അവർ വളരുകയാണെന്നും മധുബാല കൂട്ടിച്ചേർത്തു. 'പെദ്ദി'യിലെ ജാൻവിയുടെയും റാം ചരണിന്റെയും പ്രണയരംഗങ്ങൾക്കെതിരെ കനത്ത വിമർശനമാണ് ഉയർന്നത്.

Janhvi Kapoor, Madhubala
'മതിയായി ഇതൊക്കെ, വേടനെപ്പോലുള്ളവർക്ക് ഇനിയും വേദിയൊരുക്കണോ ?'; വിജയ് സർക്കാരിനെതിരെ ചിന്മയി ശ്രീപദ

പ്രേക്ഷകരിൽ നിന്ന് ഇത്തരമൊരു പ്രതികരണം താൻ പ്രതീക്ഷിച്ചില്ലെന്ന് സംവിധായകൻ ബുച്ചി ബാബു സന പിന്നീട് സമ്മതിച്ചിരുന്നു. പിന്നാലെ മാപ്പ് പറഞ്ഞും സംവിധായകൻ രം​ഗത്തെത്തിയിരുന്നു.

Summary

Madhubala support Janhvi Kapoor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Janhvi Kapoor
Janhvi Kapoor
Janhvi Kapoor, Peddi
Janhvi Kapoor, Sridevi
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com