'28 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചോദ്യത്തിന് മറുപടി'; മോഹന്‍ലാലിന്റെ റീഎന്‍ട്രി; 'സമ്മര്‍ ഇന്‍ ബത്‌ലഹേം' ഡിലീറ്റഡ് സീന്‍ പുറത്ത്
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ സിനിമകളിലൊന്നാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവന്‍ മണി തുടങ്ങിയ താര നിര. മോഹന്‍ലാലിന്റെ എണ്ണം പറഞ്ഞ അതിഥി വേഷം. ഓര്‍ത്തിരിക്കാന്‍ ഒരുപാട് തന്ന സമ്മര്‍ ഇന്‍ ബത്‌ലഹേം, പേരുപോലെ തന്നെ മലയാളികളുടെ വേനലവധിയാഘോഷമായി മാറിയിട്ട് വര്‍ഷങ്ങളായി.
റിലീസ് ചെയ്ത് 28 വര്‍ഷങ്ങള്‍ക്ക് ശേഷം സമ്മര്‍ ഇന്‍ ബത്‌ലഹേലമിലെ ഡിലീറ്റഡ് രംഗം പുറത്തു വിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. കോക്കേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് രംഗം പുറത്തു വിട്ടിരിക്കുന്നത്. ഒമ്പത് മിനുറ്റ് ദൈര്‍ഘ്യമുള്ള രംഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
മോഹന്‍ലാല്‍ അവതരിപ്പിച്ച നിരഞ്ജനെ ജയിലില്‍ പോയി കണ്ട ശേഷം ആമിയും ഡെന്നീസും വീട്ടില്‍ തിരികെ എത്തുന്ന രംഗമാണ് പുറത്തു വിട്ടിരിക്കുന്നത്. ജയിലില്‍ വച്ച് നിരഞ്ജന്‍ പറഞ്ഞത് പ്രകാരം ആമിയുടെ കഴുത്തില്‍ താലി കെട്ടിയത് ഡെന്നീസ് വീട്ടുകാരെ അറിയിക്കുന്നു. താന്‍ കെട്ടിയ താലി ഊരി മാറ്റാനും തയ്യാറാകുന്നു. എന്നാല്‍ രവിയും കുടുംബവും ഡെന്നീസുമായുള്ള വിവാഹ ബന്ധം തുടരാന്‍ ആമിയോട് പറയുന്നതാണ് രംഗം.
ഒടുവില്‍ ഡെന്നീസിനൊപ്പം ജീവിക്കാന്‍ ആമി തീരുമാനിക്കുന്നു. പിന്നാലെ ആമിയുടെ സ്വപ്‌നത്തില്‍ നിരഞ്ജന്‍ വരുന്നതും ഡെന്നീസിനൊപ്പം ജീവിക്കണമെന്ന് പറയുന്നതുമാണ് ഡിലീറ്റ് ചെയ്യപ്പെട്ട രംഗത്തിലുള്ളത്. സമയക്കൂടുതല്‍ മൂലമായിരുന്നു റിലീസ് സമയത്ത് ഈ രംഗം ഡിലീറ്റ് ചെയ്തത്. എന്നാല്‍ പിന്നീട് സിനിമ കണ്ടപ്പോള്‍ ഈ രംഗം ആവശ്യമില്ലെന്ന് തോന്നിയെന്ന് നിര്‍മാതാവ് പറഞ്ഞതായി സംവിധായകന്‍ സിബി മലയില്‍ നേരത്തെ പറഞ്ഞിരുന്നു.
ഡിലീറ്റഡ് സീന്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഈ രംഗം ഒഴിവാക്കിയതിനെ ചിലര്‍ അനുകൂലിക്കുകയും ചിലര്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. ഡിലീറ്റഡ് സീനുകളില്‍ ഏറ്റവും മികച്ചതെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റ് ചിലര്‍ പറയുന്നത് അതിനാടകീയമായ ആ രംഗം ഒഴിവാക്കിയത് നന്നായെന്നാണ്.
'ഈ സീന്‍ എഡിറ്റ് ചെയ്തത് നന്നായി. നിരഞ്ജന്റെ ഇമോഷണലി ഹൈ ആയ സീനിനു ശേഷം ലാസ്റ്റ് സീനിനു മുന്‍പ് ഇത്രയും ദൈര്ഖ്യം ഉള്ള സീന്‍ വന്നാല്‍ ആളുകള്‍ക്ക് ലാഗ് ഫീല്‍ ചെയ്യും. എന്‍ഡിങ്ങിന്റെ പഞ്ചും പോകും!, ഈ സിനിമ നെഞ്ചോടു ചേര്‍ത്തുപിടിച്ചവര്‍ക്ക് കാലങ്ങള്‍ക്കിപ്പുറം അതിലെ തന്നെ പുതിയ രംഗങ്ങള്‍ കാണുന്നത് എത്ര വലിയ സന്തോഷമാണ്.. കണ്ണ് നിറഞ്ഞു പോയി, ഡയലോഗ് കുറച്ച് മാറ്റിയിരുന്നേല്‍ ഇത് ഗംഭീര സീന്‍ ആയേനെ. ക്ലൈമാക്‌സിലെ അഭിരാമിയുടെ പെട്ടെന്ന് ഉണ്ടായ സന്തോഷത്തിന് ഒരു ഉത്തരം ആയേനെ, ഈ സീന്‍ കാണുന്നതിന് മുന്‍പ് വരെ (ഈ സിനിമയുടെ ക്ലൈമാക്‌സ് കാണുമ്പോഴെല്ലാം) ഞാന്‍ ആലോചിച്ചിട്ടുണ്ട്, നിരഞ്ജന്‍ മരിക്കുമ്പോള്‍ കൂടെ മരിക്കാന്‍ തീരുമാനിച്ച അഭിരാമിയ്ക് എങ്ങനെ നിരഞ്ജനെ മറന്ന് ഇത്രയും മാറാന്‍ കഴിഞ്ഞുവെന്ന്... ഇപ്പോഴാണ്. എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം മറുപടി കിട്ടിയത്.' എന്നിങ്ങനെയാണ് കമന്റുകള്‍.
Makers releases the deleted scene from Summer In Bethleham after 28 years. Social media is teary eyed.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

