'പിഷാരടിയുടെ പോസ്റ്റർ അല്ലേ മതിലിൽ ?'; 'മട്ടാഞ്ചേരി മാഫിയ' ടൈറ്റിൽ പോസ്റ്ററിനുള്ളിലെ രഹസ്യം കണ്ടെത്തി സോഷ്യൽ മീഡിയ

യുവതാരങ്ങൾക്കൊപ്പം മമ്മൂട്ടിയെത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമുയരുകയാണ്.
Mattancherry Mafia
Mattancherry Mafia ഫെയ്സ്ബുക്ക്
Updated on
1 min read

'ഉണ്ട' എന്ന സൂപ്പർ ഹിറ്റിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മട്ടാഞ്ചേരി മാഫിയ'. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ആസിഫ് അലി, നസ്‌ലിൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു‌ണ്ട്.

യുവതാരങ്ങൾക്കൊപ്പം മമ്മൂട്ടിയെത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമുയരുകയാണ്. എന്നാലിപ്പോൾ മട്ടാഞ്ചേരി മാഫിയയുടെ പോസ്റ്ററിനുള്ളിലെ ഒരു കാര്യത്തിലാണ് ആരാധകരുടെ കണ്ണുടക്കിയിരിക്കുന്നത്.

പോസ്റ്ററിലെ ചുമരിൽ വിജയിപ്പിക്കുക എന്ന അടിക്കുറിപ്പിനൊപ്പം ഒരാളുടെ ചിത്രവും കൂടി കാണാം. ഇത് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി അല്ലേ എന്നാണ് ചിലർ ചോദിക്കുന്നത്.

'ചുമരിൽ വിജയിപ്പിക്കുക എന്നെഴുതിയുള്ള ചിത്രം പിഷാരടിയുടെതാണോ..?', 'പോസ്റ്ററിൽ രമേഷ് പിഷാരടിയുടെ മുഖമാണോ ?', 'ചുമരിൽ പിഷാരടി ആണല്ലോ', 'പിഷാരടിയെ വിജയിപ്പിക്കുക... പോസ്റ്റർ കാണാൻ വന്നവരുണ്ടോ ?', 'ഇതു നുമ്മ പിഷാരടിയുടെ പോസ്റ്റർ അല്ലേ മതിലിൽ ?', 'പിഷാരടിക്ക് വോട്ട് ചോദിക്കാൻ ആണ് ചുമരിൽ പോസ്റ്റർ വെച്ചത്'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

Mattancherry Mafia
'ഇന്ത്യയിലെ എല്ലാ പെണ്മക്കളുടെയും അച്ഛൻ നരേന്ദ്ര മോദിയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല; അധിക്ഷേപം ചൊരിയുന്നവർക്കെതിരെ നിയമനടപടി'

ഒരു മാസ് ചിത്രമായിരിക്കും ഇതെന്നാണ് പുറത്തുവരുന്ന വിവരം. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെയും യൂണിവേഴ്സൽ സിനിമസിന്റെയും ബാനറിൽ ബി രാകേഷും ഖാലിദ് റഹ്മാനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Mattancherry Mafia
'വിളിച്ചില്ല, അറിഞ്ഞില്ല എന്നൊക്കെ ആസിഫിന് പറയാമായിരുന്നു; പക്ഷേ ആ നിലപാടിലൂടെ അദ്ദേഹത്തോടുള്ള സ്നേഹം എനിക്ക് കൂടി'

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നിയോഗ് കൃഷ്ണ, ഷറഫു- സുഹാസ്, തശ്രീഖ് അബ്ദുൽ സലാം. കാമറ ജിംഷി ഖാലിദ്. എഡിറ്റർ നൗഫൽ അബ്ദുല്ല. മ്യൂസിക് റെക്സ് വിജയൻ. ബിജിഎം- സുഷിൻ ശ്യാം, മേക്കപ്പ് റോണക്സ് സേവിയർ.

Summary

Cinema News: Mammootty, Asif Ali, Naslen starrer Mattancherry Mafia title poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com