വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

'എല്ലാം പെര്‍ഫെക്ട് ആയിരിക്കണം'; ഓരോ ഷോട്ടും പറഞ്ഞുകൊടുത്ത് ലാലേട്ടന്‍, ബറോസ് മേക്കിങ് വീഡിയോ

നടനം മാത്രമല്ല, സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കാനുള്ള ഒരുക്കത്തിലാണ് മോഹന്‍ലാല്‍
Published on


ടനം മാത്രമല്ല, സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കാനുള്ള ഒരുക്കത്തിലാണ് മോഹന്‍ലാല്‍. നടന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ റിലീസിനായി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 

ഒരോ സീനും ഓരോ ആങ്കിളുകളും എപ്പോള്‍ എങ്ങനെ വേണമെന്ന് പറഞ്ഞ് കൊടുത്ത് സംവിധായകനായി സെറ്റില്‍ നിറയുന്ന മോഹന്‍ലാലിനെയാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. മേക്കിങ് വീഡിയോ ഇതിനോടകം തന്നെ യൂട്യൂബില്‍ ട്രെന്റായി കഴിഞ്ഞു. 

3 ഡിയില്‍ എത്തുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയില്‍ മോഹന്‍ലാല്‍ രണ്ട് ഗെറ്റപ്പില്‍ എത്തുന്നുണ്ട്. 

വാസ്‌കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറു വര്‍ഷമായി നിധിക്ക് കാവലിരിക്കുന്ന ബറോസ് അതിന്റെ യഥാര്‍ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

ഈ വാര്‍ത്ത കൂടി വായിക്കാം മണിരത്‌നത്തിന് കോവിഡ്; ആശുപത്രിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com