ലാലേട്ടൻ ഉള്ളിടത്ത് മാത്രമേ ആളു കൂടുകയുള്ളോ? റീ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളിലൂടെ

മോഹൻലാൽ ചിത്രങ്ങളാണ് മലയാളത്തിൽ റീ റിലീസിൽ മുൻപന്തിയിലുള്ളത്.
Re Releases
Re Releases ഫെയ്സ്ബുക്ക്

പണ്ടത്തെ ചില സിനിമകൾ ടിവിയിൽ കാണുമ്പോൾ ഇതൊക്കെ തിയറ്ററിൽ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിലെന്ന് നമ്മൾ ആ​ഗ്രഹിക്കാറുണ്ടല്ലേ. എപ്പോഴൊക്കെയോ നമ്മൾ ഒരിക്കൽ കൂടി തിയറ്ററിൽ കാണണമെന്ന് ആ​ഗ്രഹിച്ച ചില സിനിമകളെങ്കിലും റീ റിലീസിലൂടെ വീണ്ടും നമുക്ക് മുന്നിലെത്തി കൊണ്ടിരിക്കുകയാണ്. റീ റിലീസുകൾ തിയറ്ററുകളിൽ സൃഷ്ടിക്കുന്ന മാജിക് പറഞ്ഞറിയിക്കാനാകാത്തതാണ്.

ഗില്ലിയും ഛോട്ടാ മുംബൈയും ദാ ഇപ്പോൾ രാവണപ്രഭുവുമെല്ലാം റീ റിലീസിനെത്തി ചരിത്രം കുറിച്ചു കൊണ്ടിരിക്കുന്നു. മോഹൻലാൽ ചിത്രങ്ങളാണ് മലയാളത്തിൽ റീ റിലീസിൽ മുൻപന്തിയിലുള്ളത്.

സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ്, ഛോട്ടാ മുംബൈ, രാവണപ്രഭു എന്നീ ചിത്രങ്ങളാണ് മോഹൻലാലിന്റേതായി ഇതുവരെ തിയറ്ററുകളിലെത്തിയ റീ റിലീസ് ചിത്രങ്ങൾ. ഒരു വടക്കൻ വീര​ഗാഥ, വല്യേട്ടൻ, സാമ്രാജ്യം എന്നിവയാണ് മമ്മൂട്ടിയുടേതായി റീ റിലീസിനെത്തിയ ചിത്രങ്ങൾ. വരും മാസങ്ങളിൽ റീ റിലീസിനെത്തുന്ന ചിത്രങ്ങളിലൂടെ.

1. അമരം

Amaram
അമരംഫെയ്സ്ബുക്ക്

ലോഹിതദാസിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ഭരതൻ സംവിധാനം ചെയ്ത അമരം 1991 ലാണ് തിയറ്ററുകളിലെത്തിയത്. മുരളി, മാതു, അശോകൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. റിലീസ് ചെയ്ത് 34 വർഷത്തിന് ശേഷമാണ് സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. നവംബർ 7ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ അമരം എത്തും. 4K ഡോൾബി അറ്റ്മോസിലാണ് സിനിമ റീ റിലീസിന് ഒരുങ്ങുന്നത്.

2. കല്യാണരാമൻ

Kalyanaraman
കല്യാണരാമൻഫെയ്സ്ബുക്ക്

ദിലീപ്, നവ്യ നായർ, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തി കേരളക്കര ഒന്നാകെ പൊട്ടിച്ചിരിപ്പിച്ച ചിത്രമായിരുന്നു കല്യാണരാമൻ. സലിംകുമാർ, ഇന്നസെന്റ്, ലാൽ, ലാലു അലക്സ്, ജ്യോതിർമയി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരന്നു. ഇപ്പോഴിതാ കല്യാണരാമനും റീ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ റീ റിലീസ് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2002ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംവിധാനം ഷാഫിയും കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബെന്നി പി നായരമ്പലവുമാണ്. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

3. സമ്മർ ഇൻ ബത്‌ലഹേം

Summer in Bethlehem
സമ്മർ ഇൻ ബത്‌ലഹേംഫെയ്സ്ബുക്ക്

മലയാളികൾ ഏറെ ആഘോഷമാക്കിയ ചിത്രമാണ് സമ്മർ ഇൻ ബത്‌ലഹേം. റിപ്പീറ്റ് വാല്യു ഉള്ള മലയാള ചിത്രങ്ങളിലും സമ്മർ ഇൻ ബത്‌ലഹേം മുൻപന്തിയിൽ തന്നെയുണ്ട്. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം റീ റിലീസിനൊരുങ്ങുകയാണ്. 4K ഡോൾബി അറ്റ്മോസിലാണ് സിനിമ എത്തുക. ജയറാം, സുരേഷ് ​ഗോപി, മഞ്ജു വാര്യർ, കലാഭവൻ മണി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. നടൻ മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയിരുന്നു. ചിത്രത്തിന്റെ റീ റിലീസ് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

4. ഫ്രണ്ട്സ്

Friends
ഫ്രണ്ട്സ്ഫെയ്സ്ബുക്ക്

സൗഹൃദത്തിന്റെ കഥ പറഞ്ഞ് പ്രേക്ഷകരിലേക്ക് എത്തിയ ചിത്രമായിരുന്നു സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്സ്. വിജയ്, സൂര്യ, ദേവയാനി, രമേശ് ഖന്ന, വടിവേലു, രാധ രവി, ചാർലി, മദൻ ബാബു, വിജയലക്ഷ്മി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നു. 4K ക്വാളിറ്റിയിൽ ഫ്രണ്ട്സും റീ റിലീസിനൊരുങ്ങുകയാണ്. നവംബർ 21 ന് ചിത്രം വീണ്ടും തിയറ്ററുകളിലേക്കെത്തും.

5. ഗുരു

Guru
​ഗുരുഫെയ്സ്ബുക്ക്

മോഹൻലാൽ ചിത്രം ഗുരുവും റീ റിലീസിനുള്ള ഒരുക്കത്തിലാണെന്ന് അടുത്തിടെ സംവിധായകൻ മധുപാൽ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ​ഗുരു 1997 ലാണ് റിലീസിനെത്തുന്നത്. സി ജി രാജേന്ദ്ര ബാബു ആണ് കഥയെഴുതിയത്. മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ സുരേഷ് ​ഗോപി, മധുപാൽ, സിത്താര, കാവേരി, ശ്രീലക്ഷ്മി, നെടുമുടി വേണു, ശ്രീനിവാസൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്നു.

Summary

Cinema News: Malayalam and Tamil upcoming Re Releases.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com