

മലയാളി ഒരിക്കലും മറക്കാനിടയില്ലാത്ത 2018ലെ മഹാപ്രളയം കേരളക്കര ഒറ്റകെട്ടായി പോരാടി ഒതുക്കിയതിനെ ആധാരമാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന '2018 എവരിവൺ ഈസ് എ ഹീറോ'യുടെ (Every One is A Hero) ട്രെയിലർ പുറത്തുവിട്ടു. വമ്പൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ പ്രതീക്ഷയും ആകാംഷയും ഒരുപോലെ സമ്മാനിക്കുന്നതാണ്. പ്രളയ ദിനങ്ങളുടെ ഭീകരതയെയും തുടർന്നുണ്ടായ മനുഷ്യാവസ്ഥയെയും യഥാർഥ്യ ബോധത്തോടെ ജനങ്ങൾക്ക് മുന്നിലെത്തിക്കുകയാണ് അണിയറപ്രവർത്തകർ.
"ഇടുക്കി അണക്കെട്ട് അൽപ്പസമയത്തിനകം തുറക്കും", എന്ന ടെലിവിഷൻ വാർത്തയുടെ പശ്ചാത്തലത്തിൽ തുടങ്ങുന്ന ട്രെയിലർ പ്രളയത്തെയും അതിന്റെ കെടുതീകളെയും പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയാണ്. ഭയത്തിന്റെയും ആശങ്കയുടെയും തീവിത്തുകൾ ജനങ്ങൾക്കിടെ പാകിയെങ്കിലും പ്രളയകാലത്തെ ചെറുത്തു നിൽപ്പും കൂട്ടായ്മയും സ്നേഹവും ത്യാഗവുമെല്ലാം സിനിമയിൽ കാണാം.
കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, അപർണ്ണ ബാലമുരളി, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, തൻവി റാം, രഞ്ജി പണിക്കർ, അജു വർഗ്ഗീസ്, ശിവദ, വിനിതാ കോശി. സുധീഷ്, സിദ്ദിഖ്, ജാഫർ ഇടുക്കി, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. അഖിൽ പി ധർമജൻ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹൻദാസാണ് പ്രൊഡക്ഷൻ ഡിസൈനർ. ചിത്രസംയോജനം : ചമൻ ചാക്കോ. സംഗീതം : നോബിൻ പോൾ. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവ്വഹിക്കുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates