

ഓണാശംസകളുമായി എത്തിയ ബോളിവുഡ് താരം അമിതാഭ് ബച്ചനെ ട്രോളി മലയാളികൾ. ഓണാശംസകൾ എന്ന ക്യാപ്ഷനോടെ വെള്ള ജുബ്ബയും മുണ്ടും സ്വർണക്കരയുള്ള ഷാളും അണിഞ്ഞു നിൽക്കുന്ന ഫോട്ടോയാണ് ബിഗ് ബി ഇന്ന് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. ഓണം കഴിഞ്ഞ് ഒരാഴ്ച ആയി ഇപ്പോഴാണോ ആശംസ നേരുന്നത് എന്നാണ് മലയാളികൾ ചോദിക്കുന്നത്.
'ഓണം ഒക്കെ കഴിഞ്ഞു, പോയിട്ട് അടുത്ത വർഷം വാ', 'താങ്കൾക്കും ഓണാശംസകൾ പക്ഷേ ഓണം കഴിഞ്ഞിട്ട് ഒരാഴ്ചയായി സാർ', 'ഡ്രസ്സ് ഓർഡർ കിട്ടാൻ ലേറ്റ് ആയി പോയി…', 'പോയിട്ട് ദീപാവലിക്ക് വാ…', 'പാതാളത്തിൽ പോയ മാവേലിയെ ഇനി തിരിച്ചു കൊണ്ട് വരണമല്ലോ', 'ബച്ചേട്ടാ...ഓണം കഴിഞ്ഞു...അടുത്ത തവണ നേരത്തിനു തന്നെ വിഷ് ചെയ്യാൻ മറക്കല്ലേ...',
'കേരളത്തിന് പുറത്ത് ഓണം ആഘോഷം ഒരു മാസത്തോളം ഉണ്ടാവും...അദേഹത്തെ ആരും കളിയക്കണ്ട..', 'നെറ്റ് സ്ലോ ആയിരുന്നെന്നു തോന്നുന്നു', 'അതെ ബച്ചേട്ടാ ഞങ്ങൾ ഓണാട്ടുക്കരക്കാരുടെ ഓണം ഇനിയും കഴിഞ്ഞിട്ടില്ല....ഇരുപത്തിയെട്ടാം ഓണം ആണ് ഞങ്ങളുടെ ഓണം', 'മാവേലി പാതാളത്തിലേക്ക് പോവാണ്ട് നോർത്ത് ഇന്ത്യയിലേക്ക് വിട്ടോ'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
എന്നാൽ ഈ ട്രോളുകൾക്ക് ഇടയിലും തിരിച്ച് ആശംസ പറയാനും നടന്‍റെ ആരോഗ്യത്തെ പറ്റി അന്വേഷിക്കാനും മലയാളികൾ മറന്നിട്ടില്ല. ആരോഗ്യപരമായ കാര്യങ്ങൾ തൻ്റെ ജീവിതത്തെ എത്ര മാത്രം സ്വാധീനിക്കുന്നുണ്ടെന്ന് നടൻ മുൻപ് വെളിപ്പെടുത്തിയിരുന്നു.
ശരീരത്തിന്റെ ബാലൻസ് നിലനിർത്താൻ വീട്ടിൽ സപ്പോർട്ട് ബാറുകൾ സ്ഥാപിക്കേണ്ടി വന്നുവെന്നും വാർധക്യത്തിൽ ശരീരത്തിന് പതുക്കെ ബാലൻസ് നഷ്ടപ്പെട്ടു തുടങ്ങുമെന്നും, അത് പരിശോധിച്ച് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അമിതാഭ് ബച്ചൻ ബ്ലോഗിൽ കുറിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates