'അത് ആക്സിഡന്റ്ലി ഇട്ട പോസ്റ്റാണ്, അവന്റെ പിറന്നാളാണെന്ന് വിട്ടു പോയി'; വൈറൽ ചിത്രങ്ങളെക്കുറിച്ച്‌ മമ്മൂട്ടി 

ദുൽഖറിന്റെ പിറന്നാളാണെന്ന കാര്യം വിട്ടു പോയിരുന്നെന്ന് മമ്മൂട്ടി
മമ്മൂട്ടി/ ഇൻസ്റ്റ​ഗ്രാം
മമ്മൂട്ടി/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ദുൽഖറിന്റെ പിറന്നാൾ ദിനം മമ്മൂട്ടി ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്‌ത സ്വന്തം ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വൈറലാവുകയും ട്രോൾ ചെയ്യപ്പെടുകയും ചെയ്‌തിരുന്നു. വീടിന് മുന്നിൽ പച്ച ഷർട്ട് ധരിച്ചുള്ള സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രം 'ലോക പരിസ്ഥിതി സംരക്ഷണ ദിനാശംസകൾ' എന്ന കുറിപ്പോടെയാണ് താരം പങ്കുവെച്ചത്. ജൂലായ് 28നാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തത്. ദുൽഖറിന്റെ പിറന്നാളാണെന്ന കാര്യം വിട്ടു പോയിരുന്നെന്ന് മമ്മൂട്ടി പറഞ്ഞു. കണ്ണൂർ സ്വാഡ് എന്ന ചിത്രത്തിന്റെ പ്രമോഷൻ ഭാ​ഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം താരം തുറന്നു പറഞ്ഞത്. 

‘‘അത് ആക്സിഡന്റ്ലി ഇട്ട പോസ്റ്റാണ്. അവന്റെ പിറന്നാളാണെന്നത് ഇടാതെ പോയതാണ്, രാവിലെ പോസ്റ്റ് ചെയ്തതാണ്. മറന്നുപോയി. ആളുകൾക്ക് ട്രോൾ ചെയ്യാം അതിൽ കുഴപ്പമൊന്നുമില്ല. ട്രോൾ എപ്പോഴും മോഡേൺ കാർട്ടൂണുകളാണ്. ഇപ്പോഴാരും കാർട്ടൂൺ വരയ്ക്കാറില്ല.” മമ്മൂട്ടി പറഞ്ഞു.സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ കണ്ടിട്ട് ‘മകന്റെ പിറന്നാൾ ദിനത്തിലും ശ്രദ്ധ മുഴുവൻ വാപ്പ കൊണ്ടുപോവുകയാണല്ലോ’, ദുൽഖറിന്റെ പിറന്നാൾ വിളിക്കാൻ വന്നതാണോ, ദുൽഖറിന്റെ അനുയനാണോ എന്നിങ്ങനെയാണ് ചിത്രത്തിന് താഴെ വന്ന രസകരമായ കമന്റുകൾ.  

റോബി വർ​ഗീസ് രാജ് സംവിധാനം ചെയ്‌ത കണ്ണൂർ സ്വാഡിൽ ഒരു പൊലീസ് ഉദ്യോ​ഗസ്ഥന്റെ വേഷത്തിലാണ് മമ്മൂ്ടടി എത്തുന്നത്. മികച്ച കളക്ഷൻ നേടി ചിത്രം ബോക്‌സ്‌ ഓഫീസിൽ വിജയമാണ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചത്. ദുൽഖറിന്റെ വേഫെർ ഫിലിംസ് ആണ് ചിത്ര്തതിന്റെ വിതരണം. റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൂടാതെ 
നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യാണ് മമ്മൂട്ടിയുടെ പുതിയ പ്രോജക്ട്. ബസൂക്കയുടെ തിരക്കഥയും ഡിനോ തന്നെയാണ്. ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com