മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം കുടുംബസമേതം; ചിത്രം പങ്കിട്ട് സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മലയാള സിനിമയില്‍ നിന്ന് നിരവധി പേര്‍ പങ്കെടുത്തിരുന്നു
മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും കുടുംബസമേതം
മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും കുടുംബസമേതം ഫെയ്‌സ്ബുക്ക്
Updated on: 
1 min read

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം കുടുംബസമേതമുള്ള ചിത്രം പങ്കുവച്ച് സുരേഷ് ഗോപി. മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തലേന്ന് പകര്‍ത്തിയ ചിത്രമാണ് താരം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. സുരേഷ് ഗോപി, ഭാര്യ രാധിക, മക്കളായ ഗോകുല്‍, മാധവ്, ഭാഗ്യ, ഭാവ്‌നി എന്നിവര്‍ക്കൊപ്പം മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും മോഹന്‍ലാലും ഭാര്യ സുചിത്രയും ചിത്രത്തിലുണ്ട്.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മലയാള സിനിമയില്‍ നിന്ന് നിരവധി പേര്‍ പങ്കെടുത്തിരുന്നു. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഗുരുവായൂരിലും ഭാഗ്യയുടെ വിവാഹ ചടങ്ങ് കാണാനെത്തിയിരുന്നു. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം ദിലീപ്, ജയറാം, ബിജു മേനോന്‍ തുടങ്ങിയ താര നിരയും ഉണ്ടായിരുന്നു.

പിന്നീട് ജനുവരി 19ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് സിനിമാ സുഹൃത്തുക്കള്‍ക്കായി പ്രത്യേക വിരുന്നും സുരേഷ് ഗോപി നടത്തി. മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത് മക്കളായ ദുല്‍ഖര്‍, സുറുമി, ദുല്‍ഖറിന്റെ ഭാര്യ അമാല്‍ എന്നിവര്‍ വിവാഹ സല്‍ക്കാരത്തിന് എത്തിയിരുന്നു. തുടര്‍ന്ന് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി 20ന് തിരുവനന്തപുരത്തും റിസപ്ഷന്‍ നടത്തിയിരുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും കുടുംബസമേതം
'റിവ്യൂ ബോംബിങ്': തുടര്‍നടപടികളുടെ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER