'മനപ്പൂർവ്വമല്ലാത്ത അശ്രദ്ധ ചൂണ്ടിക്കാട്ടിയതിൽ നന്ദി', ലോ​ഗോ പിൻവലിച്ച് മമ്മൂട്ടി കമ്പനി

മമ്മൂട്ടികമ്പനിയുടെ നിലവിലെ ലോ​ഗോ പിൻവലിച്ചു
ചിത്രം ഫെയ്‌സ്‌ബുക്ക്
ചിത്രം ഫെയ്‌സ്‌ബുക്ക്
Updated on
2 min read

ളരെ ചെറിയ കാലം കൊണ്ട് വലിയ പ്രേക്ഷകശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനിയാണ് മമ്മൂട്ടിയുടെ മമ്മൂട്ടി കമ്പനി. മമ്മൂട്ടി കേന്ദ്രകഥാപാത്രമായ നന്‍പല്‍നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചത് മമ്മൂട്ടി കമ്പനിയാണ്. കൂടാതെ കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ ചിത്രങ്ങളും ഈ ബാനറിന്റേതായി പുറത്തിറങ്ങാനിരിക്കുകയാണ്. 

കമ്പനി ആരംഭിച്ച സമയത്ത് അതിന്റെ പേരുമായും ലോ​ഗോയുമായും ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം ജോസ്‌മോന്‍ വാഴയില്‍ മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡേറ്റാബേസ് (എം3ഡിബി) എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ എഴുതിയ പോസ്റ്റ് ചര്‍ച്ചയായിരുന്നു. 

'ഫ്രീപിക്' എന്ന ഇമേജ് ബാങ്ക് വെബ്‌സൈറ്റില്‍ നിന്നും പ്രത്യേകിച്ച് ഒന്നും ചെയ്യാതെ വെറുതെ പേരെഴുതി നല്‍കിയിരിക്കുന്നതാണ് കമ്പനിയുടെ ലോഗോയെന്ന് ജോസ്‌മോന്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. വിമര്‍ശനത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിലവിലെ ലോഗോ പിന്‍വലിച്ചിരിക്കുകയാണ് കമ്പനി. ഇനിന്റെ ഭാഗമായി സോഷ്യല്‍മീഡിയ ഹാന്‍ഡലില്‍ നിന്നും ലോഗോ കമ്പനി മാറ്റിയിട്ടുണ്ട്.

'കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് നിലകൊള്ളുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഞങ്ങളുടെ ലോഗോ റീ-ബ്രാന്‍ഡിങ്ങിലൂടെ കടന്നു പോവുകയാണ്. ഞങ്ങളുടെ ഭാഗത്ത് നിന്നും സംഭവിച്ച മനപ്പൂര്‍വ്വമല്ലാത്ത അശ്രദ്ധയെ ചൂണ്ടിക്കാട്ടിയതില്‍ നന്ദി'- എന്ന് ലോഗോ പിന്‍വലിച്ചുകൊണ്ടുള്ള കുറിപ്പില്‍ മമ്മൂട്ടി കമ്പനി അറിയിച്ചു. 

ജോസ്‌മോന്‍ വാഴയിലിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്
ഷട്ടർസ്റ്റോക്, ഗെറ്റി ഇമേജ്സ്, ഐസ്റ്റോക് ഫോട്ടോസ്, തുടങ്ങി ഒരുപാട് ഇമേജ് ബാങ്കുകളിൽ ഒന്നാണ് ഫ്രീപിക് എന്ന വെബ്സൈറ്റും. നമ്മുക്ക് ആവശ്യമായിട്ടുള്ള ചിത്രങ്ങൾ, ഇല്ലുസ്റ്റ്രേഷനുകൾ, ലോഗോകൾ, ഐക്കണുകൾ ഇവയൊക്കെ പ്രസ്തുത സൈറ്റുകളിൽ നിന്നും നമുക്ക് വാങ്ങാനാവും. ചുരുക്കം ചിലതിൽ കുറച്ചൊക്കെ ഫ്രീ ആയിട്ടും ലഭിക്കും. മുകളിൽ പറഞ്ഞതിൽ ‘ഫ്രീപിക്‘ എന്ന സൈറ്റിൽ ഇങ്ങനെ കുറെ ഐറ്റംസ് ഫ്രീ ആയിട്ട് ലഭ്യമാകുന്നു എന്നത് എന്നെപ്പോലെയുള്ള ഡിസൈനേഴ്സിന് സഹായം തന്നെയാണ്. എന്നാൽ ലോഗോ / എംബ്ലം ഒക്കെ ഡയറക്ട് അവിടെ നിന്ന് എടുത്ത് ആവശ്യക്കാരൻ്റെ പേരിട്ട് അതേപടി കോപി പേസ്റ്റ് ചെയ്യുന്ന പരിപാടിഅത്ര സുഖമുള്ള കാര്യമല്ല. അതിൽ ആവശ്യമായ മാറ്റം വരുത്തിയോ അല്ലെങ്കിൽ അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തൻ്റേതായ രീതിയിൽ ക്രിയേറ്റീവിറ്റി ഇട്ടോ ആണ് കസ്റ്റമർക്ക് കൊടുക്കുക. അല്ലാത്ത പക്ഷം നമ്മൾ അതേപടീ എടുക്കുന്ന ലോഗോ വേറെ പലരും പലയിടത്തും പല പേരുകളിൽ ഉപയോഗിച്ചിരിക്കുന്നതായി കാണാം.

അതിൻ്റെ ഉത്തമ ഉദാഹരണമാണ് ‘മമ്മൂട്ടി കമ്പനി‘യുടെ ഈ ലോഗോ. ഫ്രീപിക് / വെക്റ്റർസ്റ്റോക് / പിക്സ്റ്റാസ്റ്റോക് / അലാമി, എന്നീ സൈറ്റിലേതിൽ നിന്നോ എടുത്ത ക്രിയേറ്റീവിൻ്റെ ഉള്ളിൽ ജസ്റ്റ് മമ്മൂട്ടി കമ്പനി എന്ന് പേരെഴുതി.... ലോഗോ റെഡി. പക്ഷെ മലയാളത്തിൽ തന്നെ അതേ ഡിസൈൻ ഇതിന് മുൻപ് ഉപയോഗിച്ചതായി കാണാം. 2021 ൽ ഡോ. Sangeetha Chenampulli എഴുതിയ ‘മങ്ങിയും തെളിഞ്ഞും - ചില സിനിമ കാഴ്ച്ചകൾ‘ എന്ന പുസ്തകത്തിൻ്റെ കവറിലും ഇതേ ഡിസൈൻ തന്നെയാണ്. (ഇരുപത്തഞ്ചോളം ലോക സിനിമകളെക്കുറിച്ചുള്ള നിരൂപണങ്ങൾ ആണ് ഈ പുസ്തകത്തിൽ.)

ഇത് മാത്രമല്ലാ, ഗൂഗിളിൽ ജസ്റ്റ് ഒന്ന് റിവേഴ്സ് സെർച്ച് ചെയ്താൽ ഇതേ ഡിസൈൻ തന്നെ അനേകം പേർ ഉപയോഗിച്ചിരിക്കുന്നതായി കാണാം. അതൊന്നും ഒരു തെറ്റല്ലാ...!! പക്ഷെ...,


നമ്മടെ സ്വന്തം മമ്മൂക്കയുടെ ‘മമ്മൂട്ടി കമ്പനി‘ എന്ന റെപ്യൂട്ടഡ് പ്രൊഡക്ഷൻ ഹൗസിൻ്റെ ഐഡൻ്റിറ്റിയായ ലോഗോക്ക് ഒരു തനതായ ഐഡൻ്റിറ്റിയില്ലാതെ പോയല്ലോ എന്നതാണ് സങ്കടകരം. അങ്ങനെ എങ്ങനെ സംഭവിച്ചു എന്ന സംശയവും.

സുഹൃത്ത് Lageet John മായി ഇതിനേക്കുറിച്ച് നേരത്തേയും ചർച്ചകൾ ചെയ്തിട്ടുണ്ടെങ്കിലും, ഇന്ന് ലജീത് ഈ പുസ്തകം കാണിച്ചപ്പോഴാണ് ഈ കുറിപ്പ് എഴുതാമെന്ന് വച്ചത്. താങ്ക്സ് ലജീത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com