'എനിക്ക് ഇം​ഗ്ലീഷ് വല്യ പിടിയില്ല...'; ഇം​ഗ്ലീഷിൽ ചോദിച്ച മാധ്യമപ്രവർത്തകനോട് മമ്മൂട്ടി, വിഡിയോ

വോട്ട് ചെയ്ത ശേഷം കാറിലേക്ക് കയറാൻ ശ്രമിക്കവേയാണ് മമ്മൂട്ടിയെ മാധ്യമപ്രവർത്തകർ വളഞ്ഞത്.
Mammootty
Mammoottyവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

തന്നോട് ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകർക്ക് ചിലപ്പോഴെക്കെ ത​​​​​​ഗ്​ മറുപടി നൽകാറുണ്ട് നടൻ മമ്മൂട്ടി. ഇപ്പോഴിതാ വോട്ട് ചെയ്യാനെത്തിയപ്പോൾ ഒരു മാധ്യമപ്രവർത്തകന് മമ്മൂട്ടി നൽകിയ മറുപടിയാണ് വൈറലാകുന്നത്.

വോട്ട് ചെയ്ത ശേഷം കാറിലേക്ക് കയറാൻ ശ്രമിക്കവേയാണ് മമ്മൂട്ടിയെ മാധ്യമപ്രവർത്തകർ വളഞ്ഞത്. വോട്ട് ചെയ്തതിനെക്കുറിച്ച് ഇം​ഗ്ലീഷിലായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. 'എനിക്ക് ഇം​ഗ്ലീഷ് വല്യ പിടിയില്ല' എന്നാണ് ചിരിച്ചു കൊണ്ടുള്ള മമ്മൂട്ടിയുടെ മറുപടി.

തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിലാണ് മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയത്. ഭാര്യ സുൽഫത്തിനൊപ്പമെത്തിയ താരത്തെ കാണാൻ വലിയ ജനക്കൂട്ടമാണ് സ്കൂൾ പരിസരത്ത് തടിച്ചുകൂടിയത്. രാവിലെ പത്ത് മണിക്ക് ശേഷമാണ് മമ്മൂട്ടിയെത്തിയത്.

Mammootty
'ശരിക്കും എന്നെ ചതിച്ചതാണ്, ലോകയിലെ ആ കൈ എന്റെ അല്ല'; ദുൽഖർ പറ്റിച്ചതിനെക്കുറിച്ച് മമ്മൂട്ടി

ചെന്നൈയിലായിരുന്ന മമ്മൂട്ടി വോട്ട് രേഖപ്പെടുത്താൻ കൊച്ചിയിലേക്ക് വരികയായിരുന്നു. അതേസമയം 2026 ലെ കേരള നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോ​ഗമിക്കുമ്പോൾ തിരക്കുകൾക്കിടയിലും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ മലയാളത്തിന്റെ പ്രിയതാരങ്ങൾ പോളിങ് ബൂത്തുകളിലേക്ക് ഒഴുകിയെത്തുകയാണ്.

Mammootty
Kerala Election 2026: 'എൽഡിഎഫ് ഇല്ലാതെ ഒരു പണിയും നടക്കൂല്ല; അല്ലെങ്കിൽ ഈ നാട് പല ആളുകളും ചേർന്ന് കത്തിച്ചു കളയും'

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സിനിമാ- സാംസ്‌കാരിക രംഗത്തെ പ്രമുഖർ വോട്ട് രേഖപ്പെടുത്താനെത്തുന്നത് വോട്ടർമാർക്കിടയിലും വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. വിദേശ യാത്രകൾക്കും ഷൂട്ടിങ് തിരക്കുകൾക്കും അവധി നൽകിയാണ് താരങ്ങൾ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

Summary

Cinema News: Mammootty gives thug reply to a journalist.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com