'ഒളിംപിക്സിൽ മെഡൽ വാങ്ങിയപ്പോൾ പോലും ഇത്രയും കൈ വിറച്ചിട്ടില്ല', ശ്രീജേഷിനെ കാണാൻ വീട്ടിലെത്തി മമ്മൂട്ടി; ചിത്രങ്ങൾ

ഇന്ന് രാവിലെയാണ് കിഴക്കമ്പലം പള്ളിക്കരയിലെ ശ്രീജേഷിന്റെ വീട്ടിൽ മമ്മൂട്ടി അഭിനന്ദനം അറിയിക്കാനെത്തിയത്
ശ്രീജേഷിന്റെ വീട്ടിൽ മമ്മൂട്ടി എത്തിയപ്പോൾ/ ഫേയ്സ്ബുക്ക്
ശ്രീജേഷിന്റെ വീട്ടിൽ മമ്മൂട്ടി എത്തിയപ്പോൾ/ ഫേയ്സ്ബുക്ക്
Updated on
1 min read

ടോക്കിയോ ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അം​ഗം പി ആർ ശ്രീജേഷിന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥിയായി എത്തി മമ്മൂട്ടി. ഇന്ന് രാവിലെയാണ് കിഴക്കമ്പലം പള്ളിക്കരയിലെ ശ്രീജേഷിന്റെ വീട്ടിൽ മമ്മൂട്ടി അഭിനന്ദനം അറിയിക്കാനെത്തിയത്. 

നാടിന്റെ യശസ് വാനോളം ഉയർത്തിയതിന് ഹൃദയത്തിൽ തൊടുന്ന വാക്കുകളിലൂടെ ശ്രീജേഷിന് പ്രശംസിച്ചു. കയ്യിൽ കരുതിയിരുന്ന ബൊക്കെ ശ്രീജേഷിന് കൈമാറി. ഒളിമ്പിക്സിൽ മെഡൽ വാങ്ങിച്ചപ്പോൾ പോലും ഇത്രയും കൈ വിറച്ചിട്ടില്ല എന്നാണ് ബൊക്കെ സ്വീകരിച്ചുകൊണ്ട് ശ്രീജേഷ് പറഞ്ഞത്. തുടർന്ന് ഒളിംപിക്സ് മെഡൽ ശ്രീജേഷ് മമ്മൂട്ടിയെ കാണിച്ചു. 

ശ്രീജേഷിന്റെ കുടുംബാം​ഗങ്ങളെല്ലാവരും വീട്ടിലുണ്ടായിരുന്നു. എല്ലാവർക്കുമൊപ്പം  ഫോട്ടോ എടുത്ത ശേഷമാണ് താരം വീട്ടിൽ നിന്ന് ഇറങ്ങിയത്. നിർമാതാവ് ആന്റോ ജോസഫ്, പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. ബാദുഷയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Joju George, Gouri Kishan
Chandu Salimkumar
Kunchacko Boban, Nikhila Vimal, Hashir, Indrajith
Nasarudeen Shah
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com