'ഞാനൊരു വാമ്പയർ ആകുന്നത് ചിന്തിച്ചിട്ടുണ്ടോ ?'; ആരാധകർക്ക് വൻ സൂചന നൽകി മമ്മൂട്ടി

ഇക്ക തന്നത് വലിയൊരു സിഗ്നലാണെന്നും അണിയറയില്‍ വലുതെന്തോ വരാനിരിക്കുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്.
Mammootty
Mammoottyവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ തന്റെ പുതിയൊരു കഥാപാത്രത്തിന്റെ വലിയൊരു സിഗ്നൽ തന്നിരിക്കുകയാണ് മമ്മൂക്ക. താനൊരു വാമ്പയറായി വരുന്നത് ചിന്തിച്ചിട്ടുണ്ടോ എന്നാണ് മമ്മൂക്ക ചോദിക്കുന്നത്. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയുടെ ചോദ്യം.

“എപ്പോഴെങ്കിലും ഞാൻ ഒരു വാമ്പയർ വേഷം ചെയ്യുന്നത് ആലോചിച്ചു നോക്കിയിട്ടുണ്ടോ?” എന്ന് മമ്മൂട്ടി തന്നെ അപ്രതീക്ഷിതമായി അവതാരകയോട് ചോദിക്കുകയായിരുന്നു. ഈ ചോദ്യം കേട്ട് അങ്ങനെയൊന്ന് സംഭവിക്കുമോ എന്ന് ആകാംക്ഷയോടെ അവതാരക ചോദിച്ചപ്പോൾ “സസ്പെൻസ്” എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

അത്തരമൊരു വേഷം താങ്കൾ ചെയ്താൽ അത് ഗംഭീരമായിരിക്കുമെന്ന് അവർ കൂട്ടിച്ചേർത്തപ്പോൾ “ഇൻഷാ അള്ളാ…” എന്ന് മമ്മൂട്ടി ചിരിച്ചുകൊണ്ട് പ്രതികരിക്കുകയും ചെയ്തു. പിന്നാലെ കമന്‍റുകളുമായി ആരാധകരും രംഗത്ത് എത്തി. ഇക്ക തന്നത് വലിയൊരു സിഗ്നലാണെന്നും അണിയറയില്‍ വലുതെന്തോ വരാനിരിക്കുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്.

Mammootty
'അന്ന് എനിക്ക് 8 വയസ്, നിനക്ക് 12'; പ്രിയ കൂട്ടുകാരന് പിറന്നാൾ ആശംസകൾ നേർന്ന് സാനിയ അയ്യപ്പൻ

അഞ്ചു പതിറ്റാണ്ടിലേറെയായി സിനിമയിലുള്ള താരം സമീപകാലത്ത് ഭ്രമയുഗം, കാതൽ തുടങ്ങിയ ചിത്രങ്ങളിലൂടെ വേറിട്ട പരീക്ഷണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഈ ‘വാമ്പയർ’ പരാമർശം വെറുമൊരു തമാശയല്ലെന്നും അണിയറയിൽ എന്തോ വലുത് ഒരുങ്ങുന്നുണ്ടെന്നുമാണ് ആരാധകരുടെ വിലയിരുത്തൽ.

Mammootty
'അൽഫോൻസ് പുത്രന്റെ കടുത്ത ആരാധകനാണ് ഞാൻ, സ്വപ്നത്തിൽ പോലും അത് വിചാരിച്ചിരുന്നില്ല'; 'വാഴ 2' സംവിധായകൻ

ലോക ചാപ്റ്റര്‍ 2ന്‍റെ കാര്യമാകും മമ്മൂട്ടി പറഞ്ഞതെന്നും ആരാധകർ പറയുന്നുണ്ട്. അതേസമയം മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമ പേട്രിയറ്റ് ആണ് അദ്ദേഹത്തിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം.

Summary

Cinema News: Mammootty huge hints about his upcoming movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com