എമ്പുരാനിൽ മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പം മമ്മൂട്ടിയും?

എമ്പുരാൻ ഫാൻസ് പേജുകളിലടക്കം ഇതേക്കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.
Mammootty, Mohanlal
മോഹൻലാലും മമ്മൂട്ടിയുംഫെയ്സ്ബുക്ക്
Updated on: 
1 min read

മലയാളികൾ ആവേശത്തോടെ ഉറ്റുനോക്കുന്ന സിനിമയാണ് എമ്പുരാൻ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും വൻ ഹൈപ്പാണ് പ്രേക്ഷകർക്ക് നൽകുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഒരു അഭ്യൂഹമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചിത്രത്തിൽ മമ്മൂട്ടിയും ഭാ​ഗമാകുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എമ്പുരാൻ ഫാൻസ് പേജുകളിലടക്കം ഇതേക്കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

പൃഥ്വിരാജ് അവതരിപ്പിക്കുന്ന സെയ്ദ് മസൂദ് എന്ന കഥാപാത്രത്തിന്റെ പിതാവായാണ് മമ്മൂട്ടിയെത്തുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം വിക്കിപീഡിയയിൽ എമ്പുരാന്റെ കാസ്റ്റ് ലിസ്റ്റിലും മമ്മൂട്ടിയുടെ പേര് ഇപ്പോൾ ചേർക്കപ്പെട്ടിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് എന്നാണ് വിക്കിപീഡിയയിൽ ഇപ്പോൾ കൊടുത്തിരിക്കുന്ന കാസ്റ്റ് ലിസ്റ്റ്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാവുകയാണെങ്കിൽ ഒരു തീപ്പൊരി ഐറ്റം തന്നെയായിരിക്കും പ്രേക്ഷകരെ കാത്തിരിക്കുന്നത്. 2008 ൽ പുറത്തിറങ്ങിയ ട്വന്റി:20 യിലാണ് ഏറ്റവും ഒടുവിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയത്. ദുബായിലും അബുദാബിയിലുമുള്ള ഷെഡ്യൂളുകൾ കൂടി പൂർത്തിയായാൽ എമ്പുരാൻ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Mammootty, Mohanlal
​അടുത്ത ഹിറ്റടിക്കാൻ രാജ്കുമാർ റാവു; വരാൻ പോകുന്നത് ഗ്യാങ്സ്റ്റർ ചിത്രം, 'മാലിക്' ഫസ്റ്റ് ലുക്ക്

2025 മാർച്ച് 28 ന് എമ്പുരാൻ റിലീസ് ചെയ്യുമെന്ന് മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മുരളി ​ഗോപിയാണ് തിരക്കഥയൊരുക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER