ഇരുന്നും കിടന്നും ഉറങ്ങുന്നവർ; 'നൻപകൽ നേരത്ത് മയക്കം' ടീസർ പുറത്ത്

ഇരുന്നും കിടന്നും ഒറ്റയ്ക്കും കൂട്ടമായുമുള്ള കഥാപാത്രങ്ങളുടെ ഉറക്കമാണ് ടീസറിൽ
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on: 
1 min read

മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘നൻപകൽ നേരത്ത് മയക്കത്തിന്റെ ടീസർ പുറത്ത്. പ്രകൃതിയും ജീവികളും മനുഷ്യരുമെല്ലാം ഉച്ചമയക്കത്തിൽ വിശ്രമിക്കുന്നതാണ് ടീസറിലുള്ളത്. ഇരുന്നും കിടന്നും ഒറ്റയ്ക്കും കൂട്ടമായുമുള്ള കഥാപാത്രങ്ങളുടെ ഉറക്കമാണ് ടീസറിൽ. മമ്മൂട്ടിയും ഒരു ഉറക്കത്തിലൂടെയാണ് പ്രത്യക്ഷപ്പെടുന്നത്. ഒരു മിനിറ്റ് ആറ് സെക്കൻഡ് ദൈർഘ്യമുള്ള ടീസറിൽ അവസാനമാണ് മമ്മൂട്ടിയെത്തുന്നത്. 

തമിഴിലും മലയാളത്തിലുമായി എടുക്കുന്ന ചിത്രത്തിൽ നടി രമ്യ പാണ്ഡ്യനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. താരത്തിന്റെ മലയാളത്തിലെ ആദ്യ ചിത്രമാണിത്. പഴനിയിലാണ് സിനിമയുടെ ചിത്രീകരണം പുരോ​ഗമിക്കുന്നത്. മമ്മൂട്ടിയുടെ പുതിയ ബാനറായ മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം‌ എന്ന പ്രത്യേകതയുമുണ്ട്. നർമത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. ലിജോയും മമ്മൂട്ടിയും ചേർന്ന് നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർണമായും തമിഴ്നാട്ടിലാണ്. മലയാളത്തിലേയും തമിഴിലേയും പുതിയ താരങ്ങളായിരിക്കും അഭിനേതാക്കളായി എത്തുക.

ചിത്രത്തിന്‍റെ കഥയും ലിജോയുടേത് തന്നെയാണ്. എസ് ഹരീഷ് ആണ് തിരക്കഥയൊരുക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സഹ നിര്‍മ്മാണം. തമിഴ്നാട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ പഴനിയാണ്. നാല്‍പത് ദിവസം നീളുന്ന ഒറ്റ ഷെഡ്യൂളിലാണ് സിനിമ ചിത്രീകരിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ഛായാഗ്രഹണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com