ഇസ്രയേൽ- ഇറാൻ സംഘർഷത്തിൽ പ്രതികരിച്ച് നടൻ മമ്മൂട്ടി. ഈ യുദ്ധത്തിൽ മനുഷ്യർ ജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ജയിക്കുമെന്നാണ് വിചാരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. മനുഷ്യർ അല്ലെങ്കിലും മനുഷ്യത്വമെങ്കിലും ജയിക്കട്ടേ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചിയിൽ വച്ച് നടന്ന സംവിധായകൻ ടി വി ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50 വർഷങ്ങൾ ആഘോഷിക്കുന്ന ഓർമകളുണ്ടായിരിക്കണം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "എനിക്കങ്ങനെ എല്ലാ സിനിമകളുടെയും കഥകൾ ഇഷ്‌ടപ്പെടണമെന്നില്ല. ഞങ്ങൾ തമ്മിൽ (ടി വി ചന്ദ്രൻ) പല തരത്തിലുള്ള യുദ്ധങ്ങളും ഉണ്ടായിട്ടുണ്ട്.
പലപ്പോഴും ഞങ്ങൾ രണ്ടു പേരും തോല്ക്കും. അല്ലെങ്കിൽ ഞങ്ങളിൽ ഒരാൾ ജയിക്കും. അങ്ങനെയാണ്. അത് എല്ലാ യുദ്ധങ്ങളിലുമുണ്ട്. ഇപ്പോൾ യുദ്ധം നടക്കുന്നുണ്ട്. ഈ യുദ്ധത്തിൽ ആര് ജയിക്കുമോ. ഈ യുദ്ധത്തിൽ മനുഷ്യർ ജയിക്കണമെന്നാണ് എന്റെ ആഗ്രഹം. ജയിക്കുമെന്നാണ് വിചാരിക്കുന്നത്. മനുഷ്യർ അല്ലെങ്കിലും മനുഷ്യത്വമെങ്കിലും ജയിക്കട്ടേ". - മമ്മൂട്ടി പറഞ്ഞു.
കളങ്കാവൽ ആണ് മമ്മൂട്ടിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. പാട്രിയറ്റ്, പദയാത്ര എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. ധനുഷ് നായകനായെത്തുന്ന ഡി 55 എന്ന തമിഴ് ചിത്രത്തിലും മമ്മൂട്ടി ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates