'എന്റെ ചോദ്യം കേട്ട് വിജയ് മുഖത്തേക്ക് നോക്കി ഒരു ചിരി'; ഷൈൻ ടോം ചാക്കോ‌ പറയുന്നു

50 കോടിയുടെ ചെയ്ത് കഴിഞ്ഞാൽ ആ ആക്ടറിന് രണ്ട് കോടിയുടെ പടവും ചെയ്യാൻ പറ്റണം.
Shine Tom Chacko
Shine Tom Chackoവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ബി​ഗ് ബജറ്റ് പടം ചെയ്യുന്നതിനൊപ്പം തന്നെ ലോ ബജറ്റ് പടവും ആക്ടേഴ്സ് ചെയ്താൽ മാത്രമേ ഇൻഡസ്ട്രി നിലനിൽക്കുകയുള്ളൂവെന്ന് നടൻ ഷൈൻ ടോം ചാക്കോ. സംവിധായകൻ ടി വി ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50 വർഷങ്ങൾ ആഘോഷിക്കുന്ന ഓർമകളുണ്ടായിരിക്കണം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷൈൻ.

നടൻ വിജയ്‌യോ‌‌ട് ഒരിക്കൽ ചെറിയ പടം ചെയ്ത് കൂടേ എന്ന് താൻ ചോദിച്ചിരുന്നുവെന്നും ഷൈൻ പറഞ്ഞു. "ചന്ദ്രേട്ടന്റെ പടം പറയുമ്പോൾ, എനിക്ക് ആദ്യം ഓർമ വരുന്നത്. മാട ഇരുന്ന ആടുന്ന കവുങ്ങ് ആണ്. ആ ജനലിൽ കൂടി നോക്കുമ്പോൾ മാട അതിലിരുന്ന് ആടുന്നു. പിന്നെ മാ‌ടയില്ലാതെ ഇങ്ങനെ ആടുന്നതു. അന്ന് കുട്ടിയായിരുന്ന സമയത്ത് ഞാനിങ്ങനെ ആലോചിക്കുമായിരുന്നു.

ഇതെന്താ ഇങ്ങനത്തെ സിനിമയൊക്കെ. ഫൈറ്റ് ഇല്ല, ഡാൻസ് ഇല്ല. പക്ഷേ ഒരിക്കൽ നമ്മളത് കാണാനായി ഇരുന്നു കഴിഞ്ഞാൽ പിന്നെ അതിൽ നിന്ന് കണ്ണെടുക്കാൻ നമുക്ക് തോന്നില്ല. കുഞ്ഞായിരിക്കുമ്പോഴത്തെ കാര്യമാ കേട്ടോ പറഞ്ഞേ. ഞാൻ അടുപ്പിച്ച് കണ്ട രണ്ട് പടങ്ങളാണ് പൊന്തൻമാടയും വിധേയനും. രണ്ടിലും മമ്മൂക്ക ആയിരുന്നു.

പിന്നീട് ഞാൻ സിനിമയിൽ വന്നു, മമ്മൂക്കയുടെ കൂടെ വർക്ക് ചെയ്തു. കമൽ സാറിന്റെ അസിസ്റ്റന്റ് ആയിട്ടാണ് വന്നത്. അപ്പോൾ മമ്മൂക്ക പറഞ്ഞ ഒരു കാര്യമുണ്ട്. ഒരു നടൻ ഒരു ബി​ഗ് ബഡ്ജറ്റ് പടം ചെയ്തു കഴിഞ്ഞാൽ അതോടൊപ്പം തന്നെ ലോ ബഡ്ജറ്റ് പടവും ചെയ്യണം. അതായത് നമ്മൾ 50 കോടി ചെയ്യുന്നു പിന്നെ 55 കോടി ചെയ്യുന്നു പിന്നെ 100, 150 കോടിയുടെ ചെയ്യുന്നു.

Shine Tom Chacko
'അന്നൊക്കെ വീട്ടിലുള്ളവരോട് ഒഴികെ ബാക്കിയെല്ലാവരോടും ഞാൻ ചാൻസ് ചോദിച്ചിട്ടുണ്ട്'

അങ്ങനെയല്ല ഒരു ആക്ടർ ഉണ്ടാകേണ്ടത്. 50 കോടിയുടെ ചെയ്ത് കഴിഞ്ഞാൽ ആ ആക്ടറിന് രണ്ട് കോടിയുടെ പടവും ചെയ്യാൻ പറ്റണം. എങ്കിലേ ഇൻഡസ്ട്രി നിലനിൽക്കുകയുള്ളൂ. പടങ്ങൾ നല്ലത് ഉണ്ടാവുകയുള്ളൂ. ഇത് ഞാൻ ഉള്ളിൽ വച്ചിട്ട് വിജയ്‌യുടെ അടുത്ത് ഞാൻ ചോദിച്ചു, സാറേ ഈ ഒരു വർഷം ഒരു പടമാണോ നിങ്ങൾ ചെയ്യുന്നത് ?.

Shine Tom Chacko
'ഇത് ജിം കാരിയല്ല, നടന്റെ ക്ലോണ്‍; ഇല്ലുമിനാറ്റിയെ പരിഹസിച്ചതിനുള്ള ശിക്ഷ'; ഞെട്ടിക്കുന്ന രൂപമാറ്റവും ഗൂഢാലോചന സിദ്ധാന്തങ്ങളും

അപ്പോൾ പുള്ളി പറഞ്ഞു, ഈ ഒരു പടം ചെയ്ത് വരുമ്പോഴേക്കും ഒരു വർഷം ആകും. അല്ല ചെറിയ ചെറിയ പടങ്ങൾ ചെയ്തു കൂടെ. ഈ രണ്ട് കോടിയുടെയും രണ്ടരക്കോടിയുടെയുമൊക്കെ. അപ്പോൾ പുള്ളി എന്റെ മുഖത്ത് നോക്കി ചിരിച്ചു". - ഷൈൻ ടോം ചാക്കോ പറഞ്ഞു.

Summary

Cinema News: Actor Shine Tom Chacko opens up about Vijay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com