ദുർമന്ത്രവാദിയായി മമ്മൂട്ടി, ഞെട്ടിച്ച് ഭ്രമയു​ഗം പോസ്റ്റർ; വൈറൽ

 ‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവനാണ് ഭ്രമയു​ഗം സംവിധാനം ചെയ്യുന്നത്
ഭ്രമയു​ഗം പോസ്റ്റർ
ഭ്രമയു​ഗം പോസ്റ്റർ
Updated on
1 min read

സൂപ്പർതാരം മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ഭ്രമയു​ഗം സിനിമയുടെ പോസ്റ്റർ പുറത്ത്. ദുർമന്ത്രവാദിയുടെ വേഷത്തിലാണ് താരം എത്തുന്നത്. സിനിമാപ്രേമികളെ ഒന്നടങ്കം ഞെട്ടിച്ച പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

വയസനായ ദുർമന്ത്രവാദിയായാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കറപുരണ്ട പല്ലുകളും നരച്ച താടിയും മുടിയും ഒപ്പം നിഗൂഢത നിറഞ്ഞ ചിരിയുമുള്ള മമ്മൂട്ടിയുടെ കഥാപാത്രമാണ് പോസ്റ്ററിൽ.  ‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവനാണ് ഭ്രമയു​ഗം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ വില്ലൻ വേഷത്തിലാകും മമ്മൂട്ടി എത്തുക എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 

അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ഷെഹനാദ് ജലാൽ ആണ് ഛായാഗ്രഹണം. എഡിറ്റിങ്: ഷഫീക്ക് മുഹമ്മദ് അലി. ക്രിസ്റ്റോ സേവ്യർ ആണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയും ഒറ്റപ്പാലത്തും പുരോ​ഗമിക്കുകയാണ്. വൈ നോട്ട് സ്റ്റുഡിയോസ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എന്നിവരുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവരാണ് നിർമാണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Janhvi Kapoor
Thalaivar 173, Sundar C
Meghana Raj
kandukonden kandukonden
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com