മമ്മൂട്ടിയുടെ പ്രീസ്റ്റ് ആമസോൺ പ്രൈമിൽ, വിഷുവിന് എത്തും

ആമസോൺ പ്രൈമിലൂടെ ചിത്രംഅന്താരാഷ്ട്ര തലത്തിൽ എത്തുന്നതിന്റെ സന്തോഷത്തിലാണ് മമ്മൂട്ടി
പ്രീസ്റ്റിൽ മമ്മൂട്ടി
പ്രീസ്റ്റിൽ മമ്മൂട്ടി
Updated on
1 min read

കോവിഡിന് ശേഷം തിയറ്ററിൽ എത്തിയ സൂപ്പർതാര ചിത്രമായിരുന്നു മമ്മൂട്ടിയുടെ ദ പ്രീസ്റ്റ്. തിയറ്റർ റിലീസിന് പിന്നാലെ ചിത്രം ആമസോൺ പ്രൈമിൽ എത്തുകയാണ്. വിഷു പ്രീമിയറായാണ് ചിത്രം ആമസോണിൽ പ്രദർശിപ്പിക്കുന്നത്. ഏപ്രിൽ 14നാണ് ചിത്രം എത്തുന്നത്. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ പുരോഹിതന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിച്ചത്. 

ആമസോൺ പ്രൈമിലൂടെ ചിത്രംഅന്താരാഷ്ട്ര തലത്തിൽ എത്തുന്നതിന്റെ സന്തോഷത്തിലാണ് മമ്മൂട്ടി. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ള പ്രേക്ഷകരിലേക്ക് ചിത്രത്തെ എത്തിക്കാൻ ഇതിലൂടെ സാധിക്കുമെന്നും പത്രക്കുറിപ്പിലൂടെ താരം പറഞ്ഞു. നവാ​ഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം ഹൊറർ സസ്പെൻസ് ഡ്രാമയാണ്. മാർച്ച് 11ആണ് ചിത്രം തിയറ്ററിൽ എത്തിയത്. കോവിഡിനെ തുടർന്ന് നഷ്ടം നേരിട്ട തീയറ്ററുകൾക്ക് പുത്തൻ ഉണർവ് നൽകിയ ചിത്രമായിരുന്നു പ്രീസ്റ്റ് . 

മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. തെന്നിന്ത്യയിൽ ഏറ്റവും ആരാധകരുള്ള രണ്ട് താരങ്ങളെ ഒന്നിച്ച് സ്ക്രീനിൽ എത്തിക്കാൻ കഴിഞ്ഞത് ഭാ​ഗ്യമായാണ് കാണുന്നത് എന്നാണ് ജോഫിൻ പറഞ്ഞത്. വിജയകരമായ തിയറ്റർ റിലീസിന് ശേഷമാണ് ചിത്രത്തിന്റെ ഡിജിറ്റൽ പ്രീമിയറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 240 രാജ്യങ്ങളിൽ നിന്നുള്ള ആമസോൺ സബ്സ്ക്രൈബേഴ്സിനാണ് സിനിമ കാണാനാവുക. ആന്റോ ജോസഫ്, ഉണ്ണികൃഷ്ണൻ ബി, വി എൻ ബാബു എന്നിവർ ചേർന്ന് ആന്റോ ജോസഫ് ഫിലിം കമ്പനി, ആർ ഡി ഇല്ലുമിനേഷൻസ് എന്നീ കമ്പനികളുടെ ബാനറിലായിരുന്നു സിനിമയുടെ നിർമ്മാണം നിഖില വിമൽ,സാനിയ അയ്യപ്പൻ, രമേശ് പിഷാരടി, ജഗദീഷ് എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com