നവദമ്പതികൾക്ക് വീട്ടിൽ വിരുന്നൊരുക്കി മന്ദിര ബേദി; ജീവിതത്തിലെ ഏറ്റവും വലിയ നിധിയെന്ന് മൗനി

മന്ദിര ബേദിയുടെ വീട്ടിൽ നിന്നെടുത്ത ചിത്രങ്ങൾക്കൊപ്പം മൗനി തന്നെയാണ് സന്തോഷം പങ്കുവച്ചത്
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോളിവുഡി സുന്ദരി മൗനി റോയിയും സുരാജ് നമ്പ്യാരും അടുത്തിടെ വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹം ​ഗോവയിൽ വച്ചാണ് നടന്നത്. നടി മന്ദിര ബേദിയും ദിവസങ്ങൾ നീണ്ടുനിന്ന വിവാഹത്തിൽ പങ്കുചേർന്നിരുന്നു. അതിനു പിന്നാലെ നവദമ്പതികൾക്ക് മന്ദിര ബേദി വിവാഹവിരുന്ന് നൽകിയിരുന്നു.

മന്ദിര ബേദിയുടെ വീട്ടിൽ നിന്നെടുത്ത ചിത്രങ്ങൾക്കൊപ്പം മൗനി തന്നെയാണ് സന്തോഷം പങ്കുവച്ചത്. മന്ദിരയുമായുള്ള സൗഹൃദത്തെക്കുറിച്ച് ഹൃദ്യമായ കുറിപ്പിനൊപ്പമാണ് ചിത്രങ്ങൾ. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിധികളാണ് എന്റെ സുഹൃത്തുക്കള്‍. വിശ്വസ്തരായ സുഹൃത്തുക്കള്‍ എപ്പോഴും ദുഃഖിച്ചിരിക്കുന്ന സമയത്ത് നിങ്ങളെ ചിരിപ്പിക്കും. തെറ്റുകള്‍ ഒഴിവാക്കാന്‍ അവര്‍ സഹായിക്കും, നിങ്ങളുടെ താല്‍പ്പര്യങ്ങളെ മനസിലാക്കും. എന്റെ സുഹൃത്തുക്കളെ ഞാന്‍ സ്‌നേഹിക്കുന്നു. ഇതുപോലുള്ള സൗഹൃദം കണ്ടെത്താന്‍ പാടാണ് പക്ഷേ അത് ജീവിതകാലം മുഴുവന്‍ നില്‍ക്കും. എന്റെ പ്രിയപ്പെട്ട എം ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചതിന് നന്ദി. ഞങ്ങളെ ചിരിപ്പിച്ചതിനും കരയിപ്പിച്ചതിനും ഭക്ഷണം തന്നതിനും ആഘോഷിച്ചും ഡാന്‍സു കളിച്ചും ഒരു രാത്രി പൂര്‍ണമാക്കിയതിനും നന്ജി. ഏറ്റവും മികച്ചതു നല്‍കാന്‍ നീ ഏതറ്റം വരെയും പോകും. ഓരോ സെക്കന്റും ഓരോ മിനിറ്റും പ്രിയപ്പെട്ടതാണ്.- മൗനി കുറിച്ചു.

മന്ദിരയും ഇരുവർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. മലയാളിയായ  സൂരജുമായി വർഷങ്ങളായി പ്രണയത്തിലായിരുന്നു മൗനി. ദുബായിൽ ബാങ്കറാണ് സൂരജ്. കേരള രീതിയിലും ബം​ഗാളി രീതിയിലുമായിരുന്നു ഇവരുടെ വിവാഹം. മൗനി റോയിക്കും സുരാജ് നമ്പ്യാരിനും വിവാഹാശംസകള്‍ നേര്‍ന്ന് മന്ദിര ബേദിയും നേരത്തെ രംഗത്ത് എത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com