90കാരനായി അഭിനയിച്ച് ബെസ്റ്റ് ആക്ടര്‍ ആയ മോഹന്‍ലാല്‍; ലാലിനെ ആദ്യമായി അഭിനയിപ്പിച്ചതിനെപ്പറ്റി മണിയന്‍പിള്ള രാജു

ആദ്യമായി മോഹന്‍ലാലിന്റെ മുഖത്ത് മേക്കപ്പിട്ടതിന്റെ ഓർമ
Maniyanpilla Raju about Mohanlal
Maniyanpilla Raju about Mohanlalഫയല്‍
Updated on
1 min read

മലയാള സിനിമയിലെ അടുത്ത കൂട്ടുകാരാണ് മോഹന്‍ലാലും മണിയന്‍പിള്ള രാജു. കരിയറിന്റെ തുടക്കം മുതല്‍ക്കു തന്നെ ഇരുവരും ഒരുമിച്ച് സഞ്ചരിക്കുന്നവരാണ്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം തേടി പോയാല്‍ ചെന്നെത്തി നില്‍ക്കുക മണിയന്‍പിള്ള രാജുവിലായിരിക്കും.

Maniyanpilla Raju about Mohanlal
പൂരം കൊടിയേറി മക്കളേ..! 'ആട് ത്രീ' ടൈം ട്രാവല്‍ കഥ? റിലീസ് തിയ്യതി പുറത്തു വിട്ട് പുതിയ പോസ്റ്റർ

വര്‍ഷങ്ങള്‍ക്ക് മുമ്പ്, ആദ്യമായി മണിയന്‍പിള്ള രാജുവാണ് മോഹന്‍ലാലിന്റെ മുഖത്ത് മേക്കപ്പിടുന്നത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്തായിരുന്നു ആ സംഭവം. അതേക്കുറിച്ച് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു ഓര്‍ക്കുന്നുണ്ട്.

Maniyanpilla Raju about Mohanlal
നായിക സൂപ്പര്‍ ഹീറോ, കയ്യടി മുഴുവന്‍ കല്യാണിയ്ക്ക്; എന്നിട്ടുമെന്തിന് ലോക ചെയ്യാന്‍ തയ്യാറായി? നസ്സെന്റെ മറുപടി

''ഒരിക്കല്‍ ആറാം ക്ലാസുകാരായ കുറച്ച് കുട്ടികള്‍ വന്ന് നാടകത്തില്‍ അഭിനയിക്കാനുള്ള മോഹം പറഞ്ഞു. ഞാനും ഓക്കെ പറഞ്ഞു. അക്കാലത്ത് ജനയുഗം വാരികയില്‍ പ്രസിദ്ധീകരിച്ച കമ്പ്യൂട്ടര്‍ ബോയ് എന്ന നാടകം ചെയ്യാന്‍ തീരുമാനിച്ചു. കുട്ടികള്‍ക്ക് ഓരോരുത്തര്‍ക്കും വേഷം നല്‍കി. എന്റെ വീട്ടില്‍ വെച്ചായിരുന്നു റിഹേഴ്‌സല്‍''.

''യൂത്ത് ഫെസ്റ്റിവലില്‍ പത്താം ക്ലാസുകാര്‍ക്കാണ് മുന്‍ഗണന. പക്ഷെ ഈ നാടകത്തിന് ഒന്നാം സ്ഥാനവും ബെസ്റ്റ് ആക്ടറായത് മോഹന്‍ലാലായിരുന്നു. തൊണ്ണൂറ് വയസ്സൂകാരന്റെ റോളായിരുന്നു മോഹന്‍ലാല്‍ ചെയ്തത്. ഞാന്‍ തന്നെയായിരുന്നു മേക്കപ്പും'' എന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്.

പിന്നീട് ഇരുവരും സിനിമയിലെത്തി. അറിയപ്പെടുന്ന നടന്മാരുമായി. പിന്നീട് മോഹന്‍ലാലിനെ വച്ച് സിനിമ ചെയ്താണ് മണിയന്‍പിള്ള രാജു നിര്‍മാണം ആരംഭിക്കുന്നത്. അതേക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

''സിനിമയിലെത്തിയപ്പോള്‍ പ്രിയദര്‍ശന്‍ അടക്കമുള്ളവരുമായി നല്ല സൗഹൃദത്തിലായി. പ്രിയന്‍, ശ്രീനിവാസന്‍, ശങ്കര്‍ അങ്ങനെ ഒത്തിരിപ്പേര്‍. ഒരിക്കല്‍ നമുക്ക് എല്ലാവര്‍ക്കും കൂടി 25000 രൂപവെച്ച് ഇട്ടു. ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍ ആയിരുന്നു ആ സിനിമ. സിനിമ ചെയ്യാന്‍ രണ്ടര ലക്ഷം രൂപയായി'' എന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്.

അവിടെ നിന്ന് ഒരു സിനിമ എങ്ങനെയെടുക്കണമെന്നും പ്രൊഡക്ഷനെപ്പറ്റിയും ഞാന്‍ പഠിച്ചു. ഇതുവരെ 13 സിനിമകള്‍ നിര്‍മിച്ചു. അടുത്തത് മോഹന്‍ലാലിനെ വച്ചൊരു സിനിമയാണ്. അതിന്റെ ചര്‍ച്ചകള്‍ നടക്കുന്നുവെന്നും മണിയന്‍പിള്ള രാജു പറയുന്നുണ്ട്.

Summary

Maniyanpilla Raju recalls making Mohanlal to act for the first time and putting makeup on his face. Mohanlal won best actor for it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com