'മോഹൻലാൽ ഇല്ലന്നേയുള്ളൂ, നിവിന്റെ കരിയറിലെ നാഴികക്കല്ലായിരിക്കും പ്രതിഛായ'; മണിയൻപിള്ള രാജു പറയുന്നു

ബി ഉണ്ണികൃഷ്ണൻ ചെയ്ത പടങ്ങളിൽ ഏറ്റവും വലിയ സിനിമയും ഏറ്റവും നല്ല സിനിമയുമാണിത്.
Nivin Pauly, Maniyanpilla Raju
Nivin Pauly, Maniyanpilla Rajuവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ബി ഉണ്ണികൃഷ്ണൻ ചെയ്ത പടങ്ങളിൽ ഏറ്റവും വലിയ സിനിമയും ഏറ്റവും നല്ല സിനിമയുമാണ് പ്രതിഛായ എന്ന് നടൻ മണിയൻപിള്ള രാജു. നിവിൻ പോളിയുടെ കരിയറിലെ ഒരു നാഴികക്കല്ലായിരിക്കും പ്രതിഛായയെന്നും മണിയൻപിള്ള രാജു പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി നടത്തിയ ഡിന്നർ മീറ്റിൽ വച്ചാണ് മണിയൻപിള്ള രാജു ഇക്കാര്യം പറഞ്ഞത്.

"ഈ സിനിമയിലുള്ള എന്റെ പ്രതീക്ഷ വളരെ കൂടുതലാണ്. കാരണം ഈ സിനിമ അത്രയും നന്നായി വർക്കൗട്ട് ആയിട്ടുണ്ട്. പിന്നെ മേക്കിങ്ങിന്റെ കാര്യം പറഞ്ഞാൽ, നമ്മൾ വിചാരിക്കുന്നതു പോലെയല്ല ഇതൊരു വലിയ സിനിമയാണ്. ബി ഉണ്ണികൃഷ്ണൻ ചെയ്ത പടങ്ങളിൽ ഏറ്റവും വലിയ സിനിമയും ഏറ്റവും നല്ല സിനിമയുമാണിത്.

ഞാൻ അവസാനം ഷൂട്ടിങ് കഴിഞ്ഞു പോയപ്പോൾ അക്കാര്യം പറയുകയും ചെയ്തു. ഉ​ഗ്രൻ പടമാണ്. പിന്നെ ഇതിലെ സീനുകൾ എല്ലാവർക്കും പെട്ടെന്ന് തിരിച്ചറിയാൻ പറ്റും. കേരളത്തിൽ പത്ത്- പന്ത്രണ്ട് വർഷങ്ങളായിട്ട് നമ്മൾ കാണുന്ന കാര്യങ്ങളുണ്ടല്ലോ. സ്ട്രെയ്റ്റ് ഫോർവേഡാണ് സിനിമ. അല്ലാതെ ഏച്ചു കെട്ടിയതോ കള്ളത്തരങ്ങളോ ഒന്നുമില്ല. നമുക്കും അറിയാം, അയ്യോ ഇത് കള്ളത്തരമല്ലല്ലോ നടന്ന സംഭവമാണല്ലോ എന്ന് ആൾക്കാർക്ക് തോന്നും.

സത്യസന്ധമാണ് കാര്യങ്ങൾ, പേരുകൾ മാത്രമേ വ്യത്യാസമുള്ളൂ. പിന്നെ ഏറ്റവും സന്തോഷമുള്ള കാര്യം ബാലചന്ദ്ര മേനോനുമായി ഞാൻ ഇതിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ഡയറക്ടർ പറഞ്ഞ രീതിയിലാണ് അഭിനയിച്ചിരിക്കുന്നത്. മണിയൻപിള്ളയിലൂടെ എനിക്കൊരു ബ്രേക്ക് തന്നത് ബാലചന്ദ്ര മേനോനാണ്. പ്രതിഛായയിൽ അദ്ദേഹത്തിന്റെ വിശ്വസ്തനായിട്ടാണ് ഞാൻ വരുന്നത്.

Nivin Pauly, Maniyanpilla Raju
'വിവാഹ സര്‍ട്ടിഫിക്കറ്റ് ഒഴികെ, ഞങ്ങള്‍ ഒരേ ജീവിതമാണ് ഇപ്പോള്‍ നയിക്കുന്നത്; ലിസിയുമായി ഒന്നിച്ചെന്ന് പ്രിയദര്‍ശന്‍

നമ്മൾ തമ്മിലുള്ള കെമിസ്ട്രിയും നന്നായി വർക്കൗട്ട് ആയിട്ടുണ്ട്. മറ്റു പടങ്ങളിൽ നിന്ന് വ്യത്യസ്തമായിട്ട് നിവിന്റെ കാരക്ടർ അല്പം പക്വതയുള്ള കഥാപാത്രമാണ് ഇതിൽ. പെർഫോമൻസ് വേണ്ട കഥാപാത്രമാണ്. വളരെ നന്നായിട്ട് നിവിൻ അത് ചെയ്തിട്ടുണ്ട്. ഷൂട്ട് ചെയ്യുന്ന സമയത്ത് തന്നെ ഞാൻ അത് പറഞ്ഞിരുന്നു. നമ്മൾ സർവ്വം മായയിൽ കണ്ട ഒരു മുഖം അല്ല ഈ സിനിമയിൽ നിവിന്.

Nivin Pauly, Maniyanpilla Raju
'വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയെടുത്ത ഇമേജ് ഒറ്റ ദിവസം കൊണ്ട് നഷ്ടപ്പെടാം; അത് അവരുടെ കുടുംബത്തെ വരെ ബാധിക്കാം'

അഭിനേതാവ് എന്ന നിലയിൽ നിവിന്റെ കരിയറിലെ ഒരു നാഴികക്കല്ല് ആയിരിക്കും ഈ ചിത്രം, നന്നായി വരും. ഇങ്ങനെയൊരു വേഷം കിട്ടിയത് ഭാ​ഗ്യമാണ്. അതിൽ സന്തോഷമുണ്ട്. മോഹൻലാൽ ഇല്ലന്നേയുള്ളൂ ഇതൊരു വലിയ സിനിമയാണ്".- മണിയൻപിള്ള രാജു പറഞ്ഞു.

Summary

Cinema News: Maniyanpilla Raju talks about Nivin Pauly and Prathichaya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jio IPO
Jio enters satellite race
Drishyam 3
US-Iran peace deal; 500 richest gain $336 billion in a single day; Musk's net worth crosses $1.27 trillion
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com