'ഞാനാണ് ഒപ്പമെന്ന് അറിഞ്ഞപ്പോള്‍ ആ നടന്‍ മൂന്ന്-നാല് തവണ ഒഴിഞ്ഞു മാറി'; വെളിപ്പെടുത്തി മഞ്ജു പിള്ള

തുടക്കത്തിലൊക്ക വിഷമിച്ചു. കാരണം ആ നടന്‍ വന്നത് എങ്ങനെയാണെന്ന് എനിക്കറിയാം.
Manju Pillai
Manju Pillai
Updated on
1 min read

സിനിമയില്‍ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി മഞ്ജു പിള്ള. താന്‍ ആണെന്ന് പറഞ്ഞപ്പോള്‍ ഒരു പ്രൊഡക്ഷന്‍ കമ്പനി വേണ്ട എന്ന് പറഞ്ഞിട്ടുണ്ടെന്നാണ് മഞ്ജു പിള്ള പറയുന്നത്. ഒപ്പം അഭിനയിക്കുന്നത് താനാണെന്ന് അറിഞ്ഞപ്പോള്‍ ഒരു നടനും സിനിമയില്‍ നിന്നും പിന്മാറിയതായും മഞ്ജു പിള്ള പറയുന്നു.മുമ്പൊരിക്കല്‍ വണ്‍ ടു ടോക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു പിള്ള മനസ് തുറന്നത്.

''ഞാന്‍ വേണ്ട എന്ന് വച്ച് സിനിമകളുണ്ട്. എന്റെ മാറ്റി നിര്‍ത്തിയതായിട്ട് അറിയില്ല. അതേസമയം, എന്റെ തെറ്റിദ്ധാരണ ആണോ എന്നറിയില്ല, പല സ്ഥലത്തും എന്റെ പേര് പറഞ്ഞിട്ട് ഒരു പ്രൊഡക്ഷന്‍ വേണ്ടാ എന്ന് വച്ചിട്ടുണ്ട്. അവര്‍ വേണ്ടാ എന്ന് പറഞ്ഞിട്ടുണ്ട്. ഞാന്‍ അറിഞ്ഞിട്ടുണ്ട്. സത്യാവസ്ഥ അറിയില്ല. അറിയാത്തൊരു കാര്യം പറയാന്‍ പാടില്ല. ആരുടെ ഭാഗത്താണ് ന്യായമെന്ന് അറിയില്ല. ഞാന്‍ പറയുന്നതിനും നിങ്ങള്‍ പറയുന്നതിനും ഇടയിലാണ് സത്യം. അതിനാല്‍ എനിക്ക് അതേക്കുറിച്ച് ആധികാരികമായി സംസാരിക്കാനാകില്ല'' എന്നാണ് മഞ്ജു പിള്ള പറയുന്നത്.

ഒരു ആര്‍ട്ടിസ്റ്റ് അയാളുടെ കൂടെ ഞാന്‍ ആണെന്ന് കേട്ടപ്പോള്‍ അതില്‍ നിന്നും ഒഴിവായെന്ന് കേട്ടിട്ടുണ്ട്. ഒരു തവണയല്ല, മൂന്ന്-നാല് തവണ. എനിക്കറിയാം. കണ്ടാല്‍ ഞാന്‍ ചിരിക്കും സംസാരിക്കും. അറിയാമെന്ന് ഭാവിക്കില്ല. കാരണം ഇതിനൊക്കെ തീരുമാനമുണ്ടാക്കേണ്ടത് ഞാനല്ല. കര്‍മയാണ്. ഞാന്‍ കര്‍മയില്‍ വിശ്വസിക്കുന്നയാളാണെന്നും മഞ്ജു പറയുന്നു. അതേസമയം ആ നടന്‍ നേരിട്ട് പറ്റില്ല എന്ന് പറയില്ല, നൈസായിട്ട് ഒഴിവാക്കും. ആദ്യം ചെയ്യാമെന്ന് പറയും. പിന്നെ സമയം ഇല്ലെന്നും തിരക്കഥ തിരുത്തിയിട്ട് വരൂവെന്നൊക്കെ പറയുകയാണ് ചെയ്യാറെന്നും മഞ്ജു പിള്ള പറയുന്നു.

തുടക്കത്തിലൊക്ക വിഷമിച്ചു. കാരണം ആ നടന്‍ വന്നത് എങ്ങനെയാണെന്ന് എനിക്കറിയാം. ഇവന്‍ ഇതെന്ത് കണ്ടിട്ടാണ് എന്ന് ആദ്യം ചിന്തിച്ചിരുന്നു. പിന്നെ ഞാന്‍ നോര്‍മലായി. അദ്ദേഹം ഇല്ലെങ്കിലും അതിലും വലിയ നടന്മാര്‍ ഇപ്പുറത്തുണ്ട്. അവരുടെ കൂടെ ഞാന്‍ അഭിനയിക്കുമെന്നും താരം പറയുന്നു. നടനുമായി തനിക്ക് മുന്‍വൈരാഗ്യം ഇല്ല. ചിലപ്പോള്‍ എനിക്ക് നായികാമുഖം ഇല്ലാത്തതു കൊണ്ടാകാം. ഞാന്‍ പ്രായമുള്ള കഥാപാത്രവും ക്യാരക്ടര്‍ റോളുകളുമാണല്ലോ ചെയ്യുന്നത്. അതുകൊണ്ടായിരിക്കാമെന്നും മഞ്ജു പിള്ള പറയുന്നു.

Manju Pillai
സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം; 'യെല്ലമ്മ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
Manju Pillai
'16 കിലോ കുറഞ്ഞു'; ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെട്ട് ആരാധകര്‍; പിന്നാലെ വെളിപ്പെടുത്തലുമായി സല്‍മാന്‍ ഖാന്‍
Manju Pillai
'ലാല്‍ സാര്‍ ഒന്നും മിണ്ടാതെ ഡ്രസും മാറി വന്ന് ചെളിയില്‍ കിടന്നുരുണ്ടു'; എങ്ങനെ ഒരാള്‍ക്ക് ഇങ്ങനാകാന്‍ സാധിക്കുന്നു!
Summary

Manju Pillai reveals an actor refused to act with her multiple times.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Urvashi, Mammootty
Kayadu Lohar and Rajinikanth
Arya
Daya Sujith and Manju Pillai
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com