'എന്ത് കുറ്റം കണ്ടുപിടിക്കും എന്നാലോചിച്ചാണ് സിനിമ കാണുന്നത്'; മഞ്ജു വാര്യർ

സിനിമ ആസ്വദിക്കാനുള്ള മനസ്സ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് നഷ്ടമായിരിക്കുകയാണെന്നാണ് താരം പറയുന്നത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

ലയാള സിനിമയിലെ ഡീ​ഗ്രേഡിങ്ങിനെക്കുറിച്ച് പ്രതികരണവുമായി ഇതിനോടകം നിരവധി താരങ്ങളാണ് രം​ഗത്തെത്തിയത്. ഇപ്പോൾ ചർച്ചയാവുന്നത് നടി മഞ്ജു വാര്യരുടെ വാക്കുകളാണ്. സിനിമ ആസ്വദിക്കാനുള്ള മനസ്സ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് നഷ്ടമായിരിക്കുകയാണെന്നാണ് താരം പറയുന്നത്. സിനിമയെക്കുറിച്ച് എന്ത് ഫേയ്സ്ബുക്കിൽ എഴുതാം എന്ന ചിന്തയോടെയാണ് പലരും സിനിമ കാണുന്നതെന്നും മഞ്ജു പറയുന്നു. പുതിയ ചിത്രം മേരി ആവാസ് സുനോയുടെ പ്രമോഷനിടെയായിരുന്നു താരത്തിന്റെ പ്രതികരണം.

മേരി ആവാസ് സുനോ വലിയ ചിന്തകളൊന്നുമില്ലാതെ ശൂന്യമായ മനസ്സോടെ കാണണമെന്നാണ് എനിക്ക് പറയാനുള്ളത്. മുന്‍വിധിയോടെ എന്താ കുറ്റം കണ്ടുപിടിക്കുക എന്ന് ആലോചിച്ച് സിനിമ കാണരുത്. എങ്കില്‍ മാത്രമേ നമുക്ക് സിനിമ പുതുമയോടെ കാണാന്‍ കഴിയൂ. എല്ലാ സിനിമകളും അങ്ങനെ കാണണം എന്നാണ് എന്റെ അഭിപ്രായം. പണ്ടൊക്കെ അങ്ങനെയായിരുന്നു. ആ ഒരു സുഖം വീണ്ടും ആള്‍ക്കാര്‍ക്ക് ഉണ്ടാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു' - മഞ്ജു വാര്യർ പറഞ്ഞു. 

നിഷ്‌കളങ്കമായി ഒരു സിനിമയെ ആസ്വദിക്കാനുള്ള ഒരു മനസ്സ് ഇപ്പോഴുള്ള പ്രേക്ഷകര്‍ക്ക് കുറഞ്ഞ് തുടങ്ങിയിട്ടുണ്ട് അല്ലെങ്കില്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇതിനെ കുറിച്ച് എന്ത് ഫേസ്ബുക്ക് പോസ്റ്റ് എഴുതാം എന്ന ചിന്തിയോട് കൂടി സിനിമ കാണുന്ന ഒരുപാട് പേരുണ്ട് എന്ന് എനിക്ക് ഇപ്പോള്‍ തോന്നാറുണ്ട്. സിനിമ തീരുന്നതിന് മുമ്പ് തന്നെ റിവ്യുവും ചിലര്‍ എഴുതാറുണ്ട്- റേഡിയോ സുനോയ്ക്ക് നല്‍കിയ അഭിമുഖത്തിൽ താരം പറഞ്ഞു. 

മഞ്ജു വാര്യര്‍ക്കൊപ്പം ജയസൂര്യയും പ്രധാന കഥാപാത്രമായെത്തിയ ചിത്രം ഇന്നലെയാണ് പ്രദര്‍ശനത്തിനെത്തിയത്.  റേഡിയോ ജോക്കി ശങ്കര്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ഡോക്ടറായാണ് മഞ്ജു വാര്യര്‍ എത്തുന്നത്. ശിവദയും പ്രധാനവേഷത്തില്‍ എത്തുന്നു. ക്യാപ്റ്റന്‍', 'വെള്ളം' എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
Manju Warrier, Odiyan, Prithviraj
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com