ഇന്നലെയാണ് നടിയും മോഡലുമായ ഷഹനയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അതിനു പിന്നാലെ ഷഹനയുടെ ഭർത്താവ് സജാദ് അറസ്റ്റിലായിരുന്നു. ഷഹനയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവരെല്ലാം. നടൻ മുന്ന സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ഷഹനയ്ക്കൊപ്പം ഒന്നിച്ചു പ്രവർത്തിച്ചപ്പോൾ എടുത്ത ചിത്രങ്ങളും വിഡിയോയുമായി താരം പങ്കുവച്ചത്. ഒന്നിച്ചെടുത്ത ആദ്യത്തെ ചിത്രം അവസാനത്തെ ഫോട്ടോയാകുമെന്ന് കരുതിയില്ല എന്നാണ് മുന്ന പറയുന്നത്. ദാരുണമായ അന്ത്യമായിപ്പോയെന്നും സത്യം പുറത്തുവരണമെന്നും താരം കുറിച്ചിട്ടുണ്ട്.
‘നീ ഞങ്ങളെ വിട്ടുപോയി എന്നറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി. ഞങ്ങൾ ഒരുമിച്ച് എടുത്ത ആദ്യ ചിത്രം. വാഗ്ദാനമായിരുന്ന നടിയാണ്. ദാരുണമായ അന്ത്യം. പ്രിയപ്പെട്ട ഷഹനയോടൊപ്പം അഭിനയച്ചപ്പോഴുണ്ടായത് നല്ല ഓർമകളാണ്. നിന്നെ വളരെയധികം മിസ് ചെയ്യും. വളരെ സങ്കടകരമാണ്. കുടുംബത്തിന് എന്റെ പ്രാർഥനകൾ.’ –ഇൻസ്റ്റഗ്രാമിൽ മുന്ന മുന്ന കുറിച്ചു.
ഷഹനയ്ക്കൊപ്പമുള്ള ഒരു വീഡിയോയും മുന്ന പോസ്റ്റ് ചെയ്തിട്ടുണ്ട്. ബോൾഡും വാഗ്ദാനവുമായ ഒരു നടി. നിങ്ങൾ പെട്ടെന്ന് ഞങ്ങളെ വിട്ടുപോയി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. നീതി ജയിക്കണം. നിങ്ങളും നിങ്ങളുടെ പുഞ്ചിരിയും എപ്പോഴും മിസ് ചെയ്യും. പ്രാർത്ഥനകൾ എന്നാണ് ഇതിനൊപ്പം താരം കുറിച്ചിരിക്കുന്നത്.
കോഴിക്കോട് പറമ്പിൽബസാറിലെ വാടക ക്വാർട്ടേഴ്സിലാണ് കാസർകോട് ചെറുവത്തൂർ സ്വദേശിനിയായ ഷഹനയെ മരിച്ച നിലയിൽ കാണ്ടെത്തിയത്. ജനലഴിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഒന്നര വര്‍ഷം മുന്‍പാണ് സജാദ് ഷഹനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. വിവാഹം കഴിഞ്ഞത് മുതല്‍ സജാദും വീട്ടുകാരും ഷഹനയെ പീഡിപ്പിക്കുന്നുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. പറമ്പിൽ ബസാറിൽ ഒന്നര മാസമായി ഷഹനയും ഭർത്താവും വാടകക്ക് താമസിക്കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates