'ഈ വിഗ്ഗിന് എത്ര രൂപയാകും ചേട്ടാ?' മറുപടിയുമായി മനോജ് കെ ജയൻ

കഴിഞ്ഞ ദിവസമാണ് താരം ശുഭദിനം നേർന്നുകൊണ്ട് ഒരു ചിത്രം പങ്കുവച്ചത്. അതിനു താഴെ നിരവധി ആരാധകർ കമന്റുമായി എത്തി
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on: 
1 min read

ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ അമ്പരപ്പിക്കാറുള്ള നടനാണ് മനോജ് കെ ജയൻ. നടനായും വില്ലനായും ഹാസ്യതാരമായുമെല്ലാം അദ്ദേഹം കയ്യടി നേടാറുണ്ട്. അതുപോലെ സോഷ്യൽ മീഡിയയിലും ശക്തമായ സാന്നിധ്യമാണ് മനോജ് കെ ജയൻ. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഒരു കമന്റിന് താരം നൽകിയ മറുപടിയാണ്. 

കഴിഞ്ഞ ദിവസമാണ് താരം ശുഭദിനം നേർന്നുകൊണ്ട് ഒരു ചിത്രം പങ്കുവച്ചത്. അതിനു താഴെ നിരവധി ആരാധകർ കമന്റുമായി എത്തി. അതിനിടെ ഒരു വിരുതന്റെ കമന്റ് 'ഈ വിഗ്ഗ് എത്ര രൂപ ആകും ചേട്ടാ' എന്നായിരുന്നു. വൈകാതെ കമന്റിന് രസികൻ മറുപടിയുമായി മനോജ് കെ ജയൻ എത്തി.  'എനിക്ക് കച്ചവടം ഇല്ല സോറി ' എന്നായിരുന്നു താരം കുറിച്ചത്. 

'മനോജേട്ട എങ്ങനെയാണ് ഈ ​ഗ്ലാമറൊക്കെ കാത്തുസൂക്ഷിക്കുന്നത്..ഞാൻ ആകെ വെയിലു കൊണ്ട് കരിവാളിച്ചു പോയി'- എന്നു പരാതിയുമായി ഒരു ആരാധകൻ എത്തി. അതിന് 'നമുക്ക് ശരിയാക്കാം' എന്നായിരുന്നു താരത്തിന്റെ മറുപടി. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ടാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഇതിൽ ശക്തമായ വേഷത്തിലാണ് മനോജ് കെ ജയൻ എത്തിയത്. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഷഫീഖിന്റെ സന്തോഷം ആണ് മനോജ് കെ ജയന്റെ പുതിയ ചിത്രം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jayasudha
Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
X

FOLLOW US

ON GOOGLE DISCOVER