ഹൈപ്പ് കുറയ്ക്കാനാണോ രഹസ്യമായി ഇറക്കിയത്? മമ്മൂട്ടിയുടെ ശബ്ദത്തില്‍ 'മനുഷ്യന്‍'; പേട്രിയേറ്റിലെ പുതിയ ഗാനം

രസകരമാണ് പാട്ടിന് താഴെ വരുന്ന ആരാധകരുടെ കമന്റുകള്‍.
Patriot
Patriot
Updated on
1 min read

ആരാധകര്‍ കാണാന്‍ കാത്തിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്റെ ബിഗ് എംസ് ആയ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. മഹേഷ് നാരായണന്‍ ഒരുക്കുന്ന സിനിമയില്‍ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ പിന്നണിയിലും വമ്പന്മാരുണ്ട്.

Patriot
'കിയാരയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് ആരാധകന്‍; നടി അന്ന് ഏഴ് മാസം ഗര്‍ഭിണി'; വെളിപ്പെടുത്തി ബോഡി ഗാര്‍ഡ്

ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനവും പുറത്തു വിട്ടിരിക്കുകയാണ്. മനുഷ്യന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം മമ്മൂട്ടിയുടെ ശബ്ദത്തിലാണെന്നതാണ് രസകരമായ വസ്തുത. മമ്മൂട്ടിയ്‌ക്കൊപ്പം പാട്ട് പാടിയിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. സുഷിന്‍ ശ്യാം ആണ് സംഗീതം. വിനായക് ശശികുമാരാണ് വരികളെഴുതിയിരിക്കുന്നത്.

Patriot
'ഒന്നുമേ തെരിയാത്, ആളെ വിടുങ്കോ'; വിജയ്‌യുടെ രാഷ്ട്രീയത്തെക്കുറിച്ച് ചോദ്യം; വൈറലായി മമ്മൂട്ടിയുടെ മറുപടി

അതേസമയം ആരുമറിയാതെയാണ് പാട്ടിറക്കിയതെന്ന സങ്കടത്തിലാണ് ആരാധകര്‍. ഹൈപ്പ് കൂട്ടാതിരിക്കാന്‍ മനപ്പൂര്‍വ്വം തന്നെയാണോ അറിയിപ്പൊന്നുമില്ലാതെ പാട്ടിറക്കിയതെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. രസകരമാണ് പാട്ടിന് താഴെ വരുന്ന ആരാധകരുടെ കമന്റുകള്‍.

അതേസമയം ആന്റോ ജോസഫും കെജി അനില്‍ കുമാറും നിര്‍മിക്കുന്ന പേട്രിയറ്റ് മെയ് 1 ന് തിയേറ്ററുകളിലെത്തും. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം നയന്‍താര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ദര്‍ശന രാജേന്ദ്രന്‍, ഗേസ് ആന്റണി, രേവതി, രാജീവ് മേനോന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Summary

Manushyan featuring Mammootty from the movie Patriot is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com