വെറുപ്പിച്ചതിന് സോറി, കുറ്റബോധമില്ല; ട്രോളുകള്‍ വിഷമിപ്പിക്കും, മനുഷ്യനല്ലേ...: മാത്യു തോമസ്

എന്തെങ്കിലും പറഞ്ഞാല്‍ അതിനെ ന്യായീകരിക്കുന്ന പോലെയിരിക്കും
Mathew Thomas
Mathew Thomasഇന്‍സ്റ്റഗ്രാം
Updated on
1 min read

മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് മാത്യു തോമസ്. തണ്ണീര്‍മത്തന്‍ ദിനങ്ങളും കുമ്പളങ്ങി നൈറ്റ്‌സുമൊക്കെ മാത്യുവിന്റെ കയ്യടി നേടിയ സിനിമകളാണ്. മലയാളത്തിന് പുറമെ തമിഴിലും കയ്യടി നേടിയിട്ടുണ്ട്. വിജയ്ക്ക് ഒപ്പം ലിയോയിലും അഭിനയിച്ചിട്ടുണ്ട്. ഈയ്യടുത്ത് മാത്യു അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രമായിരുന്നു ബ്രൊമാന്‍സ്. വലിയ താരനിരയുണ്ടായിരുന്നിട്ടും ഈ ചിത്രം പക്ഷെ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു.

Mathew Thomas
'സിനിമയിലെ ഇഡ്ഡലിയെല്ലാം കഴിച്ചത് നിത്യയാണെന്ന് തോന്നും, എന്തൊരു വണ്ണം'; നടിയെ അധിക്ഷേപിച്ച് റിവ്യു; വെറുതെ വിടരുതെന്ന് ആരാധകര്‍

ഇപ്പോഴിതാ ബ്രോമാന്‍സിനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിക്കുകയാണ് മാത്യു. തന്റെ അഭിനയം ഓവര്‍ ആയിപ്പോയെന്ന് പറഞ്ഞവര്‍ക്കാണ് താരം മറുപടി നല്‍കുന്നത്. വെറുപ്പിച്ചുവെങ്കില്‍ സോറി എന്നാണ് താരം പറയുന്നത്.

Mathew Thomas
'അപ്പൂപ്പന്‍ 'കിരീടം' കണ്ട് കരഞ്ഞു, അച്ഛന്‍ 'തന്മാത്ര' കണ്ട് വിതുമ്പി, ഇപ്പോള്‍ മകന്‍ 'തുടരും' കണ്ടും കരയുന്നു!'; മോഹന്‍ലാല്‍ തലമുറകളുടെ നായകന്‍, വിഡിയോ പങ്കിട്ട് ബിനീഷ് കോടിയേരി

'എന്നെക്കുറിച്ച് വരുന്ന ട്രോളുകളെല്ലാം കാണാറുണ്ട്. അതില്‍ ചിലത് വിഷമിപ്പിക്കും. മനുഷ്യനല്ലേ. ഷൂട്ടിന്റെ സമയത്ത് ഞങ്ങള്‍ക്ക് തോന്നിയിരുന്നു ഇത് വര്‍ക്കാകുമോയെന്ന്. ഓവര്‍ ദി ടോപ്പ് ആയിരുന്നെന്ന് അറിയാമായിരുന്നു. ഇനി ഞാന്‍ അതേക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അതിനെ ന്യായീകരിക്കുന്ന പോലെയിരിക്കും.'' താരം പറയുന്നു.

''എനിക്ക് ആ സിനിമ ചെയ്തതില്‍ കുറ്റബോധമില്ല. ഞാനെന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ചെയ്ത സിനിമയാണ്. ഞാന്‍ ഭയങ്കര ഹാപ്പിയാണ്. പക്ഷെ ആളുകള്‍ക്ക് വര്‍ക്കായില്ല. എന്റര്‍ടെയ്ന്‍ ചെയ്യാനാണ് ശ്രമിച്ചത്. പക്ഷെ ചിലര്‍ക്ക് അത് വെറുപ്പിക്കലായി തോന്നി. വെറുപ്പച്ചതില്‍ സോറി മാത്രമല്ലേ എനിക്ക് പറ്റൂ. ചെയ്തത് തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ. ഇനിയും എന്റര്‍ടെയ്ന്‍ ചെയ്യാന്‍ ശ്രമിക്കും'' എന്നും മാത്യു പറയുന്നു.

അരുണ്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രൊമാന്‍സ്. മഹിമ നമ്പ്യാര്‍, അര്‍ജുന്‍ അശോകന്‍, ശ്യാം മോഹന്‍, സംഗീത് പ്രതാപ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അതേസമയം ലവ്‌ലി ആണ് മാത്യുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നെല്ലിക്കാമ്പൊയില്‍ നൈറ്റ് റൈഡേഴ്‌സ് ആണ് പുതിയ സിനിമ.

Summary

Mathew Thomas appologises for his overacting in the movie Bromance. But says he has no regret about the movie and he still loves it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com