'അപ്പൂപ്പന്‍ 'കിരീടം' കണ്ട് കരഞ്ഞു, അച്ഛന്‍ 'തന്മാത്ര' കണ്ട് വിതുമ്പി, ഇപ്പോള്‍ മകന്‍ 'തുടരും' കണ്ടും കരയുന്നു!'; മോഹന്‍ലാല്‍ തലമുറകളുടെ നായകന്‍, വിഡിയോ പങ്കിട്ട് ബിനീഷ് കോടിയേരി

ലാലേട്ടന്‍, നിങ്ങള്‍ ഒരു വികാരമാണ്!
Bineesh Kodiyeri About Mohanlal
Bineesh Kodiyeri About Mohanlalഫെയ്സ്ബുക്ക്
Updated on
1 min read

മോഹന്‍ലാലിനെ സിനിമാ ലോകം വിളിക്കുന്നത് തലമുറകളുടെ നായകന്‍ എന്നാണ്. അതെന്തുകൊണ്ടെന്ന് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍, അതിനുള്ള ഉത്തരം നല്‍കുകയാണ് ബിനീഷ് കോടിയേരി. മോഹന്‍ലാലിനെക്കുറിച്ചുള്ള ബിനീഷ് കോടിയേരിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ഉള്ള് തൊടുകയാണ്.

Bineesh Kodiyeri About Mohanlal
'ആര്‍ക്കുമറിയില്ലായിരുന്നു, പൂര്‍വാധികം ശക്തിയോടെ തിരികെ വരും'; രോഗാവസ്ഥയെക്കുറിച്ച് ഉല്ലാസ്; നടന് ഒരു ലക്ഷം രൂപ നല്‍കി ജ്വല്ലറി ഉടമ

തന്റെ മകന്‍ മോഹന്‍ലാല്‍ ചിത്രം തുടരും കണ്ട് കരയുന്ന വിഡിയോയാണ് ബിനീഷ് കോടിയേരി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കു്‌നത്. ''അപ്പൂപ്പന്‍ കിരീടം കണ്ട് കരഞ്ഞു, അച്ഛന്‍ തന്മാത്ര കണ്ടു കരഞ്ഞു, ഇപ്പോള്‍ മകന്‍ തുരടും കണ്ട് കരയുന്നു'' എന്നാണ് ബിനീഷ് പറയുന്നത്.

Bineesh Kodiyeri About Mohanlal
'പ്രദീപും മമിതയും രജനികാന്തും ശ്രീദേവിയും പോലെ'; ഒരു മയത്തിലൊക്കെ തള്ളൂവെന്ന് സംവിധായകനോട് സോഷ്യല്‍ മീഡിയ

'തലമുറകള്‍ക്ക് നായകന്‍! അപ്പൂപ്പന്‍ 'കിരീടം' കണ്ട് കരഞ്ഞു, അച്ഛന്‍ 'തന്മാത്ര' കണ്ട് വിതുമ്പി, ഇപ്പോള്‍ മകന്‍ 'തുടരും' കണ്ടും കരയുന്നു! എത്ര കാലം കഴിഞ്ഞാലും, ഏത് കഥാപാത്രമായി വന്നാലും, സ്‌നേഹവും സങ്കടവും ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന അനുഭവമാണ് ഈ മനുഷ്യന്‍. ഈ വികാരങ്ങള്‍ പകരുന്ന ഈ താരനായകന്റെ യാത്ര ഇനിയും തുടരട്ടെ! ലാലേട്ടന്‍, നിങ്ങള്‍ ഒരു വികാരമാണ്!' എന്നാണ് ബിനീഷ് കോടിയേരിയുടെ പോസ്റ്റ്.

തരുണ്‍ മൂര്‍ത്തിയൊരുക്കിയ ചിത്രമാണ് തുടരും. കഴിഞ്ഞ ദിവസം വരെ കേരളത്തില്‍ നിന്നു മാത്രമായി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രം എന്ന നേട്ടം തുടരുമിന്റെ പേരിലായിരുന്നു. തുടരും നേടിയ 118 കോടിയുടെ റെക്കോര്‍ഡിനെ കഴിഞ്ഞദിവസമാണ് കല്യാണി പ്രിയദര്‍ശന്റെ ലോക മറികടന്നത്.

ബോക്‌സ് ഓഫീസില്‍ വന്‍ ഓളം തീര്‍ത്ത മോഹന്‍ലാല്‍ ചിത്രമായിരുന്നു തുടരും. എമ്പുരാന് ശേഷം 200 കോടി ക്ലബ്ബില്‍ ഇടം നേടിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു തുടരും. മോഹന്‍ലാലിനൊപ്പം ശോഭനയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, തോമസ് മാത്യു, മണിയന്‍പിള്ള രാജു തുടങ്ങിയവരും അഭിനയിച്ചിരുന്നു.

അതേസമയം രാജ്യം മോഹന്‍ലാലിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കി ആദരിച്ചിരിക്കുകയാണ്. പിന്നാലെ മലയാളം വാനോളം ലാല്‍ സലാം എന്ന പരിപാടിയിലൂടെ കേരള സംസ്ഥാന സര്‍ക്കാര്‍ മോഹന്‍ലാലിനെ ആദരിച്ചു. പരിപാടിയില്‍ നിന്നുള്ള മോഹന്‍ലാലിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയും ചെയ്തു. പരിപാടിയില്‍ പാട്ടു പാടുകയും ചെയ്തു മോഹന്‍ലാല്‍.

Summary

Bineesh Kodiyeri shares video fo his son crying watching Thudarum. Calls Mohanlal Hero Of Generations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com