'സിനിമയിലെ ഇഡ്ഡലിയെല്ലാം കഴിച്ചത് നിത്യയാണെന്ന് തോന്നും, എന്തൊരു വണ്ണം'; നടിയെ അധിക്ഷേപിച്ച് റിവ്യു; വെറുതെ വിടരുതെന്ന് ആരാധകര്‍

പുതിയ ചിത്രം ഇഡ്ഡലി കടയുടെ പേരിലും കടുത്ത ബോഡി ഷെയ്മിങ് നേരിടേണ്ടി വരികയാണ്
Nithya Menen in Iddli Kadai
Nithya Menen in Iddli Kadaiഎക്സ്
Updated on
1 min read

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് നിത്യ മേനോന്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് നിത്യ മേനോന്‍. തന്റെ പ്രതിഭ കൊണ്ടാണ് നിത്യ മേനോന്‍ തന്നെ അടയാളപ്പെടുത്തിയത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും നിത്യയെ തേടിയെത്തിയിട്ടുണ്ട്. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും നിത്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Nithya Menen in Iddli Kadai
'അപ്പൂപ്പന്‍ 'കിരീടം' കണ്ട് കരഞ്ഞു, അച്ഛന്‍ 'തന്മാത്ര' കണ്ട് വിതുമ്പി, ഇപ്പോള്‍ മകന്‍ 'തുടരും' കണ്ടും കരയുന്നു!'; മോഹന്‍ലാല്‍ തലമുറകളുടെ നായകന്‍, വിഡിയോ പങ്കിട്ട് ബിനീഷ് കോടിയേരി

അഭിനയത്തില്‍ നിറകയ്യടികള്‍ നേടുമ്പോഴും നിരന്തരം ബോഡി ഷെയ്മിങ് നേരിടേണ്ടി വരാറുണ്ട് നിത്യ മേനോന്. സോഷ്യല്‍ മീഡിയയിലൂടേയും അല്ലാതേയും നിത്യ മേനോന് അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. തന്നോട് വണ്ണം കുറയ്ക്കാന്‍ പറഞ്ഞവരെക്കുറിച്ചും നേരിടേണ്ടി വന്നിട്ടുള്ള ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും നിത്യ തന്നെ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്.

Nithya Menen in Iddli Kadai
'ആര്‍ക്കുമറിയില്ലായിരുന്നു, പൂര്‍വാധികം ശക്തിയോടെ തിരികെ വരും'; രോഗാവസ്ഥയെക്കുറിച്ച് ഉല്ലാസ്; നടന് ഒരു ലക്ഷം രൂപ നല്‍കി ജ്വല്ലറി ഉടമ

ഇപ്പോഴിതാ പുതിയ ചിത്രം ഇഡ്ഡലി കടയുടെ പേരിലും കടുത്ത ബോഡി ഷെയ്മിങ് നേരിടേണ്ടി വരികയാണ് നിത്യ മേനോന്. ധനുഷ് നായകനായ ഇഡ്ഡലി കടയില്‍ നിത്യ മേനോന്‍ ആണ് നായിക. ചിത്രത്തിന്റെ റിവ്യുകളില്‍ രണ്ട് റിവ്യുവേഴ്‌സ് നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വിമര്‍ശനം നേരിടുന്നത്.

നിത്യയുടെ അഭിനയത്തെ പ്രശംസിച്ചു കൊണ്ട് സംസാരിക്കവെ ബയില്‍വാന്‍ രംഗനാഥനും മറ്റൊരു റിവ്യുവറും നടത്തിയ പാരമര്‍ശങ്ങളാണ് വിമര്‍ശിക്കപ്പെടുന്നത്. 'നിത്യ മേനോന്‍ അഭിനയ രാക്ഷസിയാണ്. ഈ സിനിമയില്‍ വല്ലാതെ വണ്ണുമുണ്ട്. എന്നാല്‍ അതിനേക്കാള്‍ ഭാരം അവരുടെ അഭിനയത്തിലുണ്ട്. അഭിനയ രാക്ഷസിയാണ് താനെന്ന് ഈ പടത്തിലും നിത്യ തെളിയിച്ചിട്ടുണ്ട്' എന്നാണ് രംഗനാഥന്‍ പറഞ്ഞത്.

'ഈ സിനിമയിലെ ഇഡ്ഡലികളെല്ലാം ആദ്യം കഴിക്കുന്നത് നിത്യയാണോ എന്ന് സംശയിക്കുന്ന അത്രയും വണ്ണം നിത്യയ്ക്കുണ്ട്. എന്നാല്‍ അഭിനയത്തിന്റെ കാര്യത്തില്‍ ഇത്തവണയും ദേശീയ അവാര്‍ഡ് കൊടുത്താല്‍ തെറ്റ് പറയാന്‍ പറ്റില്ല' എന്നായിരുന്നു മറ്റൊരു റിവ്യുവറുടെ പരാമര്‍ശനം. രണ്ട് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്.

'ബോഡി ഷെയ്മിങ് ചെയ്യാതെ ഇവര്‍ക്ക് നിത്യയുടെ പ്രകടനത്തെ അഭിനന്ദിക്കാന്‍ സാധിക്കില്ലേ? ആവറേജ് ഇന്ത്യന്‍ അങ്കിള്‍സ്, ഇവരുടെ റിവ്യു കേട്ടാണ് നമ്മള്‍ സിനിമ കാണാന്‍ തീരുമാനിക്കുന്നത്, ഇവര്‍ക്ക് മാനസിക പ്രശ്‌നമാണ്, നിത്യ എപ്പോഴത്തേയും പോലെ ഇതൊന്നും ശ്രദ്ധിക്കാനേ പോകുന്നില്ല. പക്ഷെ നമ്മളിതിനെതിരെ സംസാരിക്കണം, മകളുടെ പ്രായം മാത്രമുള്ളൊരു പെണ്‍കുട്ടിയെക്കുറിച്ച് സംസാരിക്കാനാണ് ഇവര്‍ ഇതുപോലുള്ള വാക്കുകള്‍ തെരഞ്ഞെടുക്കുന്നത്, വഷളന്മാര്‍' എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍.

Summary

Social media calls out two reviewers for body shaming Nithya Menen while praising her perfomance in Idly Kadai.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com