'മോഹന്‍ലാല്‍ 15 പേരെ ഇടിക്കുന്നത് പോലെയാണ് ബിരിയാണിയിലെ കനിയുടെ രംഗവും'; നഗ്‌നത തെറ്റാവുന്നത് എങ്ങനെയെന്ന് മൈത്രേയന്‍

നഗ്‌നത തെറ്റാവുന്നത് എങ്ങനെയാണ്?
Maitreyan about Biriyani Movie
Maitreyan about Biriyani Movieവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

കനി കുസൃതിയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത സിനിമയാണ് ബിരിയാണി. ചിത്രത്തെ തേടി നിരവധി പുരസ്‌കാരങ്ങളെത്തിയിട്ടുണ്ട്. ചിത്രത്തിലെ കനിയുടെ പ്രകടനം കയ്യടി നേടിയപ്പോഴും നഗ്ന രംഗങ്ങള്‍ വിവാദമായി മാറിയിരുന്നു. നഗ്ന രംഗങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയയുടെ കടുത്ത സൈബര്‍ ആക്രമണം തന്നെ കനി നേരിട്ടിട്ടുണ്ട്. ഇന്നും നേരിടുന്നുണ്ടെന്നതാണ് വസ്തുത.

Maitreyan about Biriyani Movie
'ബീഫ് ബിരിയാണി കഴിക്കണ്ട, ധ്വജ പ്രണാമവും രാഖിയും ഗണപതി വട്ടവും വേണ്ട'; ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ കടുംവെട്ട്

ബിരിയാണിയിലെ നഗ്ന രംഗങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് കനിയുടെ പിതാവ് കൂടിയായ മൈത്രേയന്‍. പ്രൈം സ്ട്രീം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. കനി നഗ്നത പ്രദര്‍ശിച്ചപ്പോള്‍ പിതാവ് എന്ന നിലയില്‍ വിഷമം തോന്നിയോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മൈത്രേയന്‍.

Maitreyan about Biriyani Movie
'ജാസ്മിന്‍ ഫ്‌ളവര്‍ ഫ്രം കേരള'; ഇതില്ലാതെ ഒന്നും നടക്കില്ലെന്ന് ഞാന്‍; അടിച്ചു തന്നു 1890 ഡോളര്‍!; മുല്ലപ്പൂവില്‍ കിട്ടിയ പണി വിവരിച്ച് നവ്യ നായര്‍

ബിരിയാണിയിലെ കനിയുടെ രംഗം മോഹന്‍ലാല്‍ ഒരേസമയം 15 പേരെ ഇടിച്ചിടുന്ന രംഗം പോലെ തന്നെയാണെന്നാണ് മൈത്രേയന്‍ പറയുന്നത്. നഗ്‌നത തെറ്റാവുന്നത് എങ്ങനെയാണ്? അവള്‍ സിനിമയില്‍ അഭിനയിക്കുകയാണ്. മോഹന്‍ലാല്‍ 15 പേരെ ഇടിക്കുന്നത് പോലെയാണ് ആ അഭിനയവുമെന്നാണ് അദ്ദേഹം പറയുന്നത്.

''അവളെ വളര്‍ത്തി കഴിഞ്ഞതാണ്. അവള്‍ ഒരു വ്യക്തിയല്ലേ. അവള്‍ ആര്‍ക്ക് വോട്ട് ചെയ്യുന്നു എന്നത് അവളുടെ ലോകമല്ലേ. ബിരിയാണിയില്‍ ഉള്ളത് ന്യൂഡ് വിഡിയോ ഒന്നുമല്ല. അവളും ഭര്‍ത്താവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് കാണിക്കുന്നത്. അതിലെന്താണ് തെറ്റ്. നഗ്‌നത തെറ്റാവുന്നത് എങ്ങനെയാണ്? അവള്‍ സിനിമയില്‍ അഭിനയിക്കുകയാണ്. മോഹന്‍ലാല്‍ 15 പേരെ ഇടിക്കുന്നത് പോലെയാണ് ആ അഭിനയവും. അയാള്‍ക്ക് 15 പേരെ ഇടിക്കാന്‍ ഒക്കത്തില്ലെന്ന് എനിക്കറിഞ്ഞൂടേ'' മൈത്രേയന്‍ പറയുന്നു.

''ലൈംഗികത തെറ്റാവുന്നത് എങ്ങനെയാണ്. ഇവിടെ മാറ് മറച്ചത് 100 വര്‍ഷം മുന്‍പാണ്. അപ്പോള്‍ അതിന് മുന്‍പുള്ള ഭര്‍ത്താക്കന്‍മാരും അച്ഛന്‍മാരും സഹോദരന്‍മാരും എവിടെയാ നോക്കി കൊണ്ടിരുന്നത്. മാറ് കണ്ടാല്‍ എന്ത് സംഭവിക്കുമെന്നാണ് ഇയാള്‍ പറയുന്നത്.'' എന്നും അദ്ദേഹം ചോദിക്കുന്നു.

15 പേരെ ഇടിച്ചിടുന്ന കഥയാണെന്ന് അറിയുന്നത് പോലെ കാണാന്‍ കഴിയുന്ന ഒരു കഥയാണിത്. അവള്‍ അഭിനയിക്കുകയല്ലേ നന്നായി അഭിനയിച്ചോ എന്ന് മാത്രമാണ് നോക്കേണ്ടതെന്നും മൈത്രേയന്‍ പറയുന്നു. കനിയ്ക്ക് ബിരിയാണിയിലെ അഭിനയത്തിന് അവാര്‍ഡ് കിട്ടിയതാണെന്നും മൈത്രേയന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Summary

Maitreyan about Biriyani Movie. Compares Kani Kusruti's intimate scene to Mohanlal's fight scene.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com