'എന്തിനാണ് കൊച്ചുവായില്‍ വലിയ വര്‍ത്തമാനം, 40 വയസാകട്ടെ'; പരിഹാസ കമന്‍റിന് മറുപടിയുമായി മീനാക്ഷി

'വ്യൂസ് ആണ് വേണ്ടതെങ്കില്‍ ഒന്നും പറയാനില്ല, നമിച്ചു'
Meenakshi Anoop
Meenakshi Anoopഫെയ്സ്ബുക്ക്
Updated on
1 min read

വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. സോഷ്യല്‍ മീഡിയയിലൂടേയും മറ്റുമായി തന്റെ കാഴ്ചപ്പാടുകളും നിലപാടുകളും പങ്കുവെക്കാറുണ്ട് മീനാക്ഷി. മീനാക്ഷിയുടെ കാഴ്ചപ്പാടുകള്‍ക്ക് കയ്യടികള്‍ മാത്രമല്ല ചിലരില്‍ നിന്നും വിമര്‍ശനങ്ങളും നേരിടേണ്ടിവരാറുണ്ട്. ഇത്തരത്തില്‍ വിമര്‍ശനവുമായെത്തിയ ഒരാള്‍ക്ക് മീനാക്ഷി മറുപടി നല്‍കുകയാണ്.

Meenakshi Anoop
'ഉണ്ണി വാവാവോ...'; മകളുടെ ആയ പഠിപ്പിച്ച പാട്ട് പാടി ആലിയ ഭട്ട്, നിറഞ്ഞ കയ്യടി

കഴിഞ്ഞ ദിവസം പാലും പശുവും ചില തുടര്‍ ചിന്തകളും എന്ന തലക്കെട്ടില്‍ മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കിട്ടിരുന്നു. ഒരു ഇന്റര്‍വ്യൂവില്‍ സയന്റിഫിക് ടെമ്പര്‍ കൊണ്ട് എന്താണ് പ്രയോജനം എന്നതിനൊരുദാഹരണമായി പശുവിന് നമുക്ക് പാല്‍ തരുക എന്ന ഉദ്ദേശ്യമോ കടമയോ ഇല്ല എന്നു പറഞ്ഞിരുന്നു. ഈ ഭാഗം മാത്രമായി ചിലയിടത്ത് പ്രചരിക്കുന്നതായും ചില കമന്റുകള്‍ വരുന്നതായും ശ്രദ്ധയില്‍ പെട്ടതിനാലാണ് കുറിപ്പെന്നാണ് മീനാക്ഷി പറഞ്ഞത്.

Meenakshi Anoop
'നീ നടനാകേണ്ടവനാണ്, ലോകമറിയുന്ന താരമാകും'; കൂട്ടുകാരനായി തന്റെ ശമ്പളം മാറ്റിവച്ച ബസ് ഡ്രൈവര്‍; രജനിയുടെ 'ബാലന്‍'

സയന്റിഫിക് ടെമ്പറിനെക്കുറിച്ച് ദീര്‍ഘമായി തന്നെ മീനാക്ഷി കുറിപ്പില്‍ പറയുന്നുണ്ട്. ഇതിനിടെ ഒരാള്‍ താരത്തെ വിമര്‍ശിച്ചു കൊണ്ടെത്തുകയായിരുന്നു. ''എന്തിനാണ് കുട്ടി കൊച്ചു വായില്‍ വലിയ വര്‍ത്തമാനങ്ങള്‍ പോസ്റ്റ് ആക്കി ഇടുന്നത്. ഭാവി ജീവിതത്തെക്കുറിച്ച് ആലോചിച്ചു ജീവിക്കൂ കുട്ടി. 40 വയസ്സ് ആവട്ടെ അപ്പോഴേക്കും ചര്‍ച്ച ചെയ്യാം. വ്യൂസ് ആണ് വേണ്ടതെങ്കില്‍ ഒന്നും പറയാനില്ല, നമിച്ചു'' എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ മീനാക്ഷി ഇയാള്‍ക്ക് മറുപടിയുമായെത്തി.

''ഇതൊന്നും വലിയ വര്‍ത്തമാനങ്ങളല്ല. അറിവുകള്‍ മാത്രമാണ്. അറിവുകള്‍ക്ക് നമ്മെ മാറ്റിമറിക്കാന്‍ കഴിയും. ഈ അറിവുകള്‍ വഴി എനിക്കെന്റ നായകളും. മണിയന്‍ പൂച്ചയുമൊക്കെ കൂടുതല്‍ പ്രിയപ്പെട്ടവരാകുന്നു. പിന്നെ ഇപ്പോള്‍ ( ഈ കാലത്ത് ) അറിവുകള്‍ അനു നിമിഷം മാറിക്കൊണ്ടിരിക്കുന്നു അഥവാ അപ്‌ഡേറ്റഡ് ആവുന്നു, ആ നിലയ്ക്ക് 40 വയസ്സില്‍ വിഷയങ്ങളും വിവരങ്ങളും പാടെ മാറിയിട്ടുണ്ടാവും. കൂടുതല്‍ വ്യൂസ് ഉണ്ടായാല്‍ കൂടുതല്‍ ആള്‍ക്കാരിലേയ്ക്ക് എത്തുക എന്നുകൂടിയുണ്ട് ആ നിലയ്ക്ക് അതിഷ്ടവുമാണ്. ക്ഷമിക്കുമല്ലോ'' എന്നായിരുന്നു മീനാക്ഷിയുടെ മറുപടി.

പിന്നാലെ മീനാക്ഷിയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. വായിച്ചു വളരുന്നതിന്റെ ഗുണം മീനാക്ഷിയുടെ വാക്കുകളിലുണ്ടെന്നാണ് ചിലര്‍ പറയുന്നത്. മീനാക്ഷിയുടെ വാക്കുകള്‍ യുവാക്കള്‍ക്ക് മാതൃകയായി മാറണമെന്നും അവര്‍ പറയുന്നു.

Summary

Meenkashi Anoop gives reply to a comment who asked her to stop talking about big things.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com