'എന്റെ ലോകം', ഭർത്താവിനൊപ്പമുള്ള ഓർമച്ചിത്രവുമായി മേഘ്ന രാജ്

ആരാധകരും താരങ്ങളും ഉൾപ്പടെ നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

തന്റെ പ്രിയതമനൊപ്പമുള്ള ഓർമച്ചിത്രവുമായി നടി മേഘ്ന രാജ്. ഞങ്ങൾ എന്ന അടിക്കുറിപ്പിലാണ് ഭർത്താവും കന്നഡ സൂപ്പർതാരവുമായ ചിരഞ്ജീവി സർജയുമൊത്തുള്ള പ‌ഴയ ചിത്രം താരം പങ്കുവച്ചത്. എന്റെ ലോകം എന്നു പറഞ്ഞാണ് ചിത്രം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാക്കിയിരിക്കുന്നത്. ആരാധകരും താരങ്ങളും ഉൾപ്പടെ നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. 

ചിരഞ്ജീവിയുടെ മരണത്തിന് ശേഷം വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ് മേഘ്ന. ചിരഞ്ജീവിയുടെ പിറന്നാൾ ദിനത്തിൽ താരം സിനിമയിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ 'ശബ്‍ദ' എന്ന ചിത്രവും മേഘ്‍ന രാജ് പ്രഖ്യാപിച്ചു. കന്തരാജ് കണല്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മേഘ്‍ന രാജിന് കര്‍ണാടക സംസ്ഥാന അവാര്‍ഡ് ലഭിച്ച 'ഇരുവുഡെല്ലവ ബിട്ടു' എന്ന ചിത്രത്തിന് സംവിധായകനാണ് കന്തരാജ് കണല്ലി.

ഭർത്താവിന്റെ മരണത്തേയും മകന്റെ ജനനത്തേയും തുടർന്ന് രണ്ട് വർഷമായി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് മേഘ്ന. മേഘ്‍ന രാജ് ഗര്‍ഭിണിയായിരുന്നപ്പോഴാണ് ചിരഞ്‍ജീവി സര്‍ജ അകാലത്തില്‍ മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സോഷ്യൽ മീഡിയയിലൂടെ ചിരഞ്ജീവിയുടെ ഓർമകളും മകന്റെ വിശേഷങ്ങളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jayasudha
Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
X

FOLLOW US

ON GOOGLE DISCOVER