'എംജി ദ റിയല്‍ ഒജി'; അണ്ണന്റെ തട്ട് എന്നും താണിരിക്കും; ഇന്‍സ്റ്റയ്ക്ക് തീയിട്ട് എംജിയുടെ 'പമ്പാ ഗണപതി', വിഡിയോ

'ഇത്രേ ഉള്ളൂ ന്യൂ ജന്‍ എല്ലാം. ഇങ്ങേരോക്കെ രണ്ടും കല്‍പ്പിച്ചിറങ്ങിയ തീരും എല്ലാവനും'
MG Sreekumar
MG Sreekumar ഇന്‍സ്റ്റഗ്രാം
Updated on
1 min read

കാലം മാറിയാലും, ആരൊക്കെ വന്നാലും, അന്നും ഇന്നും തന്നോളം സ്‌റ്റേജില്‍ ഓളമുണ്ടാക്കാന്‍ കഴിയുന്ന ആരുമില്ലെന്ന് തെളിയിക്കുകയാണ് എംജി ശ്രീകുമാര്‍. എത്ര വലിയ ജനക്കൂട്ടത്തേയും തന്റെ സംഗീതം കൊണ്ട് ആവേശഭരിതരാക്കാനും സ്വയം മറന്ന് ഡാന്‍സ് കളിപ്പിക്കാനും സാധിക്കുന്ന എംജി ശ്രീകുമാറിന് സാക്ഷ്യം വഹിക്കുകയാണ് സോഷ്യല്‍ മീഡിയ.

MG Sreekumar
സിനിമ വിട്ട് രാഷ്ട്രീയത്തിലിറങ്ങി, ദുരന്തവും വിവാദങ്ങളും; അവസാന പടം ഇപ്പോഴും പെട്ടിയിൽ! ഒടുവിൽ വിവാഹമോചനവും, വിജയ്ക്ക് ഇത് മോശം കാലമോ ?

കഴിഞ്ഞ ദിവസം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര ഉത്സവത്തില്‍ എംജി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടന്ന ഭക്തിഗാനമേളയുടെ വിഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറാവുകയാണ്. പമ്പാ ഗണപതി എന്ന പാട്ട് എംജി പാടുന്നതും ജനം കൂടെ പാടുകയും ആടുകയും ചെയ്യുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറാവുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ ഇന്‍സ്റ്റഗ്രാമിന് തീയിട്ടിരിക്കുകയാണ് എംജിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

MG Sreekumar
'നീ കാരണം ഒരു കുടുംബം തകര്‍ന്നു, ഇനിയെങ്കിലും കല്യാണം കഴിച്ചൂടേ'; വിജയ്-സംഗീത വേര്‍പിരിയലില്‍ തൃഷയ്ക്ക് സൈബര്‍ ആക്രമണം

'പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ്, എംജിയും അയ്യപ്പനുമാണ് കോമ്പോ, അന്നും ഇന്നും ഒരേയൊരു എംജി, റിയല്‍ ഒ.ജി അണ്ണന്‍ തന്നെ, ഇതുക്കും മേലെ വെക്കാന്‍ ഒന്നുമില്ല, ഏതൊക്കെ റാപ്പര്‍മാരും പാട്ടുകാരും വന്നു പോയാലും അണ്ണന്റെ തട്ട് താണു തന്നെയിരിക്കും, ഏത് പ്രായക്കാരേയും ഒരുപോലെ ആവേശം കൊള്ളിക്കുന്ന പാട്ടുകാരന്‍, കാലം ഏത് തന്നെയായാലും എംജി അണ്ണന്റെ പാട്ടുകള്‍ മലയാളക്കരക്ക് എന്നും ഒരു വികാരമാണ്, ദാ ഇത്രേ ഉള്ളൂ ന്യൂ ജന്‍ എല്ലാം. ഇങ്ങേരോക്കെ രണ്ടും കല്‍പ്പിച്ചിറങ്ങിയ തീരും എല്ലാവനും' എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

വിഡിയോകള്‍ വൈറലാകുന്നതിനിടെ പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങള്‍ എംജി ശ്രീകുമാറും പങ്കുവച്ചിട്ടുണ്ട്. അതിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. എംജി അണ്ണന്‍ ഏറ്റുമാനൂര്‍ വന്ന് കത്തിച്ചിട്ട് പോയി എന്നാണ് കമന്റുകള്‍ പറയുന്നത്. അതേസമയം, പട്ടാളം എന്ന മമ്മൂട്ടി ചിത്രത്തിലെ ഗാനമാണ് പമ്പാ ഗണപതി. വിദ്യാസാഗറാണ് സംഗീതമൊരുക്കിയത്. ഗിരീഷ് പുത്തഞ്ചേരിയാണ് വരികളെഴുതിയത്.

Summary

MG Sreekumar sets social media on fire with Pamba Ganapathi from his latest program.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com