മിലിന്ദ് സോമന് കോവിഡ്

പ്രമുഖ നടനും മോഡലുമായ മിലിന്ദ് സോമന് കോവിഡ് സ്ഥിരീകിരച്ചു.
മിലിന്ദ് സോമന്‍ /ചിത്രം ഫെയ്‌സ്ബുക്ക്‌
മിലിന്ദ് സോമന്‍ /ചിത്രം ഫെയ്‌സ്ബുക്ക്‌
Updated on: 
1 min read

മുംബൈ: പ്രമുഖ നടനും മോഡലുമായ മിലിന്ദ് സോമന് കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് തനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ച കാര്യം 55 കാരന്‍ ട്വിറ്ററില്‍ കുറിച്ചത്

ഇന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. താനിപ്പോള്‍ ക്വാറന്റെനിലാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സമൂഹമാധ്യമങ്ങളില്‍ നിരവധി ആരാധകരുള്ള മിലിന്ദിന് രോഗം വേഗം ഭേദമാകട്ടെയെന്ന് ആശംസാ പ്രവാഹമാണ്.

മഹാരാഷ്ട്രയില്‍ അതിവേഗം കോവിഡ് പടരുന്ന പ്രധാനനഗരങ്ങളിലൊന്നാണ് മുംബൈ. ഇന്ന് മാത്രം 5,504 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കോവിഡ് രോഗികള്‍ 5000 കടക്കുന്നത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com