'നമ്മളെ ജഡ്ജ് ചെയ്യാതെ ഇരുന്ന് കേൾക്കുകയും കൂടെ നിൽക്കുകയും ചെയ്യുന്ന ഒരു സുഹൃത്തെങ്കിലും വേണം; അതിന്റെ ശക്തി വേറെ തന്നെയാണ്'

'ഞാനങ്ങനെ സൗഹൃദത്തിന് വില നൽകുന്ന ഒരാളാണ്'.
Miya
Miyaവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

താൻ സൗഹൃദത്തിനും സുഹൃത്ത്ബന്ധത്തിനും വളരെയധികം വില കല്പിക്കുന്ന ആളാണെന്ന് നടി മിയ. ഏതൊരാളുടെയും ജീവിതത്തിൽ എന്ത് കാര്യവും പറയാൻ പറ്റുന്ന ഒരു സുഹൃത്ത് എങ്കിലും ഉണ്ടായിരിക്കണമെന്നും മിയ പറഞ്ഞു. മിയ പ്രധാന വേഷത്തിലെത്തുന്ന 'കോസ്മിക് സാംസൺ' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ്സ് എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു മിയ.

"സിനിമയിൽ മാത്രമല്ല, ഏതൊരു മനുഷ്യനും ജീവിതത്തിൽ അങ്ങനെയൊരു വ്യക്തിയുണ്ടാകണം. ഒരു മനുഷ്യ ജീവിക്ക് അച്ഛൻ, അമ്മ, ഭാര്യ അങ്ങനെ മാത്രമല്ലാതെ, നല്ലൊരു സുഹൃത്ത് കൂടി വേണം. നമുക്കത്രയും വിശ്വസിക്കാവുന്ന എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാവുന്ന നമ്മളെ ജഡ്ജ് ചെയ്യാത്ത, നമ്മുടെ ഇൻസെക്യൂരിറ്റി പറഞ്ഞാലും നമ്മുടെ സംശയങ്ങൾ പറഞ്ഞാലും നമ്മളെ ജഡ്ജ് ചെയ്യാതെ ഇരുന്ന് കേൾക്കാനും നമ്മുടെ കൂടെ നിൽക്കാനും പറ്റുന്ന ഒരു വ്യക്തി, ഒരെണ്ണമെങ്കിലും നമുക്ക് വേണമെന്നാണ് ഞാൻ പറയുന്നത്.

അപ്പോഴുള്ള ശക്തി ഒന്ന് വേറെ തന്നെയാണ്. ഞാനങ്ങനെ സൗഹൃദത്തിന് വില നൽകുന്ന ഒരാളാണ്. സിനിമാക്കാർക്ക് മാത്രമല്ല, എല്ലാവർക്കും നല്ല സുഹൃത്ത്ബന്ധം ഒരെണ്ണമെങ്കിലും വേണം. എനിക്ക് സ്കൂളിലെ സുഹൃത്തുക്കൾ ഇപ്പോഴമുണ്ട്".- മിയ പറഞ്ഞു. സന്ദീപ് പ്രദീപ് ആണ് 'കോസ്മിക് സാംസണി'ൽ നായകനായെത്തുന്നത്.

Miya
പാകിസ്ഥാൻ പരിപാടികൾ ഇന്ത്യയിൽ വേണ്ട; നെറ്റ്ഫ്ലിക്‌സിനോട് കേന്ദ്രസർക്കാർ
Miya
'ഇന്ത്യൻ സിനിമകളിൽ വ്യത്യസ്തമായൊരു സൂപ്പർ ഹീറോയെ സൃഷ്ടിക്കുക വെല്ലുവിളിയാണ്'; കാരണം പറഞ്ഞ് ബേസിൽ ജോസഫ്
Miya
'പാട്ട് കേട്ട് തലകറങ്ങുന്നത് ഇതാദ്യം, മനക്കട്ടിയില്ലാത്തവര്‍ കേള്‍ക്കരുത്'; സോഷ്യല്‍ മീഡിയയുടെ ഉറക്കം കളഞ്ഞ് 'കൊല്ലിപ്രാക്ക്'
Summary

Miya opens up about friendship.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER