'ഇന്ത്യൻ സിനിമകളിൽ വ്യത്യസ്തമായൊരു സൂപ്പർ ഹീറോയെ സൃഷ്ടിക്കുക വെല്ലുവിളിയാണ്'; കാരണം പറഞ്ഞ് ബേസിൽ ജോസഫ്

വലിയ ബഡ്ജറ്റിന്റെ അഭാവം സർഗാത്മകമായ സാധ്യതകൾ തേടാൻ പ്രേരിപ്പിച്ചുവെന്നും ബേസിൽ പറഞ്ഞു.
Minnal Murali, Basil Joseph
Minnal Murali, Basil Josephവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

ഇന്ത്യൻ സിനിമയിൽ സൂപ്പർ ഹീറോ കഥാപാത്രങ്ങളെ അവതരിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് സംവിധായകനും നടനുമായ ബേസിൽ ജോസഫ്. നമ്മുടെ സിനിമകളിലെ നായകന്മാർ പണ്ടുമുതലേ വീരശൂര പരാക്രമികളും അതിമാനുഷിക ശക്തികളുള്ളവരുമായതിനാൽ വേറിട്ടൊരു സൂപ്പർ ഹീറോയെ സൃഷ്ടിക്കുക വലിയ വെല്ലുവിളിയാണെന്ന് ബേസിൽ പറഞ്ഞു.

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ബോളിവുഡ് സംവിധായകൻ അയാൻ മുഖർജിക്കൊപ്പം പങ്കെടുത്ത സംവാദത്തിൽ പ്രതികരിക്കുകയായിരുന്നു ബേസിൽ. ഇന്ത്യൻ സിനിമയിലെ നായകസങ്കൽപ്പത്തെക്കുറിച്ച് സംസാരിക്കവേയാണ് ബേസിൽ ഈ വിഷയം ഉന്നയിച്ചത്. "പണ്ടുമുതലേ നമ്മുടെ സിനിമകളിൽ നായകന്മാർ അസാധാരണമായ കഴിവുകളും അതിമാനുഷിക ശക്തികളും പ്രകടിപ്പിക്കുന്നവരാണ്.

അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് പരിചിതമായ ഈ നായകസങ്കൽപ്പത്തിൽ നിന്ന് വ്യത്യസ്തമായൊരു സൂപ്പർ ഹീറോയെ സൃഷ്ടിക്കുക സംവിധായകരെ സംബന്ധിച്ച് വെല്ലുവിളിയാണ്".- ബേസിൽ പറഞ്ഞു. 'മിന്നൽ മുരളി'യുടെ നിർമാണാനുഭവങ്ങളും ബേസിൽ പങ്കുവച്ചു.

ചിത്രത്തിന്റെ ബഡ്ജറ്റിലുണ്ടായിരുന്ന പരിമിതികൾ പുതിയ ആശയങ്ങൾ കണ്ടെത്താനും വ്യത്യസ്തമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാനും സഹായിച്ചുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വലിയ ബഡ്ജറ്റിന്റെ അഭാവം സർഗാത്മകമായ സാധ്യതകൾ തേടാൻ പ്രേരിപ്പിച്ചുവെന്നും ബേസിൽ പറഞ്ഞു. 'മിന്നൽ മുരളി'യിൽ ലുങ്കി കൊണ്ട് മുഖം മറച്ച്, ചെരുപ്പും ധരിച്ച് ഓടുന്ന സൂപ്പർ ഹീറോയുടെ രംഗങ്ങൾ ഇത്തരത്തിലുള്ള ചിന്തകളിൽ നിന്നാണ് ഉരുത്തിരിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Minnal Murali, Basil Joseph
'കുട്ടിയൊക്കെ ആയതുകൊണ്ട് ഇനി വരില്ലായിരിക്കും എന്നവർ വിചാരിക്കും; ഞാൻ വർക്ക് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ലേ'
Minnal Murali, Basil Joseph
'ചേട്ടന്റെ ബാത്ത് റൂമിലെ 'നാഗവല്ലി', ശബ്ദം കേട്ട് പേടിച്ച് നിലവിളിച്ച് ഓടി'; 'പ്രേതാനുഭവം' പങ്കുവച്ച് ആര്‍ഷ ബൈജു
Minnal Murali, Basil Joseph
'സായ് പല്ലവിയിൽ നിന്ന് ഇതൊട്ടും പ്രതീക്ഷിച്ചില്ല'; ബോയ്‌കട്ട് ലുക്കിൽ നടി, ശ്രദ്ധേയമായി 'ഇഞ്ചി വെല്ല'ത്തിലെ ലിറിക്കൽ ​ഗാനം
Summary

Basil Joseph talks about the challenges of making superhero films in India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER