സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിക്കുന്ന ലിജോ ജോസ് പെല്ലിശേരി/ എക്സ്പ്രസ് ഫോട്ടോ, പിടി തോമസ്/ ഫയൽ ചിത്രം
സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിക്കുന്ന ലിജോ ജോസ് പെല്ലിശേരി/ എക്സ്പ്രസ് ഫോട്ടോ, പിടി തോമസ്/ ഫയൽ ചിത്രം

'കലാകാരന്‍മാര്‍ വെറും അടിമകള്‍,  ഏമാന്‍ തൊടില്ല, ലിജോ ജോസിനോട് ശില്പം എടുത്ത് പൊയ്‌ക്കോളാന്‍ ആജ്ഞാപിച്ചു'; പിടി തോമസ്

തീണ്ടാപ്പാടകലെവന്ന് ദാനം സ്വീകരിച്ച് പൊയ്‌ക്കൊള്ളണം എന്ന തമ്പുരാന്‍ സിന്‍ഡ്രോംമാണ് മുഖ്യമന്ത്രിക്ക് എന്നാണ് പിടി തോമസ് കുറിച്ചത്
Published on

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. അവാർഡ് കയ്യിൽ കൊടുക്കാതെ മേശയിൽ വച്ച് കൊടുത്തതാണ് ഒരു വിഭാ​ഗത്തെ ചൊടിപ്പിച്ചത്. ഇപ്പോൾ ഈ വിഷയത്തിൽ മുഖ്യമന്ത്രിയെ രൂക്ഷഭാഷയിൽ വിമർശിച്ചിരിക്കുകയാണ് എംഎൽഎ പിടി തോമസ്.  തീണ്ടാപ്പാടകലെവന്ന് ദാനം സ്വീകരിച്ച് പൊയ്‌ക്കൊള്ളണം എന്ന തമ്പുരാന്‍ സിന്‍ഡ്രോംമാണ് മുഖ്യമന്ത്രിക്ക് എന്നാണ് പിടി തോമസ് കുറിച്ചത്. മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ കെ ജയകുമാറിനെയും വേദിയില്‍ അപമാനിച്ചെന്നും അവാര്‍ഡിനായി കൈ ഉയര്‍ത്തിയ ലിജോ ജോസ് പെല്ലിശേരിയോട് ശില്പം എടുത്ത് പൊയ്‌ക്കോളാന്‍ ആജ്ഞാപിച്ചെന്നും പിടി തോമസ് ആരോപിക്കുന്നു. കോവിഡിന്റെ പേരിൽ കലാകാരന്മാരെ അപമാനിച്ച രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയ്ക്കുള്ള പുരസ്‌കാരം പിണറായി വിജയൻ ഉറപ്പിച്ചു. അവാർഡ് ജേതാക്കളെ അപമാനിച്ചതിൽ മുഖ്യമന്ത്രി മാപ്പു പറയണമെന്നും അദ്ദേഹം കുറിച്ചു. ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നിന്റേയും പിണറായിയുടേയും ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് കുറിപ്പ്.

പിടി തോമസിന്റെ ഫേയ്സ്ബുക്ക് കുറിപ്പ് വായിക്കാം

കോവിഡിന്റെ പേരിൽ കലാകാരന്മാരെ അപമാനിച്ച രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയ്ക്കുള്ള പുരസ്‌കാരം പിണറായി വിജയൻ ഉറപ്പിച്ചു.
പോയകാല തൊട്ടുകൂടായ്മ പുനരവതരിക്കപ്പെട്ടിരിക്കുന്നു.
കയ്യുറയും മാസ്ക്കും ധരിച്ചാണ് ലോകത്തെ ഏത് ഭരണാധികാരിയും കോവിഡ് ഭീതിയെ മറികടക്കുന്നത്.
ഇവിടെ കയ്യുറയും
മുഖാവരണവും ധരിച്ചു നിന്ന മുഖ്യമന്ത്രി, വേണെവന്ന് എടുത്ത് കൊണ്ട് പൊയ്ക്കൊ ' എന്ന ധാർഷ്ട്യമാണ് കാണിച്ചത്.
കലാകാരൻമാർ വെറും അടിമകൾ ; ഏമാൻ തൊടില്ല ;
തീണ്ടാപ്പാടകലെവന്ന് ദാനം സ്വീകരിച്ച് പൊയ്ക്കൊള്ളണം എന്ന തമ്പുരാൻ സിൻഡ്രോം.
മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ ജയകുമാറിനെയും വേദിയിൽ അപമാനിച്ചു ;
അവാർഡിനായി കൈഉയർത്തിയ ലിജോ ജോസ് പെല്ലിശേരിയോട് ശില്പം എടുത്ത് പൊയ്ക്കോളാൻ അജ്ഞ.
കാലാകാരന്മാർ ഔദാര്യത്തിനുവന്നതാണെന്ന ബോധ്യത്തിലാണ് മുഖ്യമന്ത്രി ഏമാൻ ഗർവ് കാണിച്ചത്.
വേദിയിൽ ഉണ്ടായിരുന്ന തിരുവനന്തപുരം മേയറോടു മാത്രം ഏമാൻ പാർട്ടിക്കുറ് കാണിച്ചു, സുവനീർ നേരിട്ട് കൊടുത്തായി പ്രകാശനം.
കോവിഡ് പേടി മുഖ്യമന്ത്രിയുടെ മാനസിക നില തെറ്റിച്ചതാണോ എന്ന് സംശയിക്കണം.
അവാർഡ് ജേതാക്കളായ കലാകാരന്മാരെ അപമാനിച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണം.
വിളിച്ചുവരുത്തി അപമാനിക്കുന്നവരിൽ നിന്നും വിട്ടുനിൽക്കാൻ
നട്ടെല്ലുള്ള കലാകാരൻമാർ തയ്യാറാകണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com