പുത്തൻ റെക്കോർഡിട്ട് ബ്രോ ഡാഡി, ആദ്യദിനത്തിൽ ഏറ്റവും അധികം സബ്സ്ക്രിപ്ഷൻ നേടിയ ചിത്രം

ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ വമ്പൻ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on: 
1 min read

മോഹൻലാലും പൃഥ്വിരാജും ഒന്നിച്ച ബ്രോ ഡാഡി കഴിഞ്ഞ ദിവസമാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്തത്. ചിത്രത്തെക്കുറിച്ച് സമ്മിശ്ര അഭിപ്രായമാണ് പുറത്തുവരുന്നത്. എന്നാൽ ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ വമ്പൻ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. പുത്തൻ റെക്കോർഡുകൾ സൃഷ്ടിച്ചിരിക്കുകയാണ് ചിത്രം. 

ഹോട്ട്സ്റ്റാറിന്റെ ചരിത്രത്തിൽ ആദ്യദിനത്തിൽ ഏറ്റവും അധികം സബ്സ്ക്രിപ്ഷനും, ആദ്യദിനത്തിൽ ഏറ്റവും അധികം ആളുകൾ കണ്ട രണ്ടാമത്തെ സിനിമയുമായിരിക്കുകയാണ് ബ്രോ ഡാഡി. സോഷ്യൽ മീഡിയയിലൂടെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ തന്നെയാണ് റെക്കോർഡ് ബ്രേക്കിങ് വാർത്ത പങ്കുവച്ചത്. 

26നാണ് ബ്രോ ഡാഡി റിലീസ് ചെയ്തത്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ഫാമിലി എന്റർടെയ്നറാണ്. മോഹൻലാലും പൃഥ്വിരാജും ചിത്രത്തിൽ അച്ഛനും മകനുമായാണ് വേഷമിട്ടത്. ലാലു അലക്സ്, കല്യാണി പ്രിയദർശൻ, മീന, കനിഹ തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER