'ഇവരുടെ ചിരിയിൽ എന്തോ മാജിക് ഉണ്ട്'; നിവിനൊപ്പം തമാശ പറഞ്ഞ് ലാലേട്ടൻ, സോഷ്യൽ മീഡിയ കീഴടക്കി ചിത്രങ്ങൾ
തരുൺ മൂർത്തി ചിത്രത്തിനായി താടി വടിച്ച മോഹൻലാലിന്റെ ലുക്ക് ആരാധകർ ഒന്നടങ്കം ആഘോഷമാക്കിയിരുന്നു. ലാലേട്ടൻ താടി വടിയ്ക്കുമോ എന്ന് ആലോചിച്ചിരുന്ന ആരാധകർക്ക് മുന്നിലേക്ക് സർപ്രൈസ് ആയാണ് മോഹൻലാൽ തന്റെ താടി വടിച്ച ലുക്ക് പങ്കുവച്ചത്. ഇപ്പോഴിതാ മോഹൻലാലിന്റെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പ്രതിഛായ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിന് എത്തിയതായിരുന്നു മോഹൻലാൽ. നിവിൻ പോളിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. നിവിനൊപ്പം ചിരിച്ചു കൊണ്ടിരിക്കുന്ന മോഹൻലാലിനെയാണ് ഫോട്ടോയിൽ കാണാനാവുക.
നിമിഷ നേരം കൊണ്ടാണ് ഇരുവരുടെയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. അതേസമയം നിവിൻ പോളി, ബാലചന്ദ്രമേനോൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് പ്രതിഛായ. സമകാലിക രാഷ്ട്രീയത്തിലെ ഉള്ളറകളികളിലേക്ക് വെളിച്ചം വീശുന്ന പ്രമേയമാണ് സിനിമയുടേതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു.
കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പല സംഭവവികാസങ്ങളും സിനിമയിലുണ്ടെന്നാണ് ട്രെയ്‌ലറിലൂടെ മനസിലാകുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് ചിത്രം നിർമിക്കുന്നത്.
ഷറഫുദ്ദീൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ്, ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജസ്റ്റിൻ വർഗീസ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
Cinema News: Mohanlal and Nivin Pauly new photo goes viral on social media.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

