'കണ്ടിട്ട് എവിടുന്നോ പിടിച്ചോണ്ട് വന്ന പോലെ ഉണ്ടല്ലോ'; മോഹൻലാലും പ്രണവും ഒന്നിച്ചുള്ള വിഡിയോ ഏറ്റെടുത്ത് ആരാധകർ

നടൻ ബോബി കുര്യനാണ് വിഡിയോ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്നത്
Mohanlal, Pranav Mohanlal
മോഹൻലാൽ, പ്രണവ് മോഹൻലാൽ (Mohanlal)വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മോഹൻലാലിനുള്ളതു പോലെ തന്നെ ആരാധകർ മകൻ പ്രണവ് മോഹൻലാലിനുമുണ്ട്. പ്രണവിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. സോളോ ട്രിപ്പ് പോകാനാണ് പ്രണവിന് ഏറെയിഷ്ടം. യാത്ര പോകുന്നതിന്റെയും സാഹസികതകളിൽ ഏർപ്പെടുന്നതിന്റെയുമൊക്കെ ചിത്രങ്ങളും പ്രണവ് പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ മോഹൻലാലിനൊപ്പമുള്ള പ്രണവിന്റെ ഒരു വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നടൻ ബോബി കുര്യനാണ് വിഡിയോ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്നത്. രാജാവും മകനും എന്ന അടിക്കുറിപ്പോടെയാണ് റീൽ പങ്കുവച്ചത്. കയ്യിൽ ഒരു ബാഗുമായി മുന്നിൽ നടക്കുന്ന പ്രണവിനെ വിഡിയോയിൽ കാണാം.

തൊട്ടുപിന്നിലായി മോഹൻലാലുമുണ്ട്. വിഡിയോ എടുക്കുന്നതു കണ്ട് മോഹൻലാൽ കാമറ നോക്കി ചിരിക്കുന്നുമുണ്ട്. ‘സാഗർ ഏലിയാസ് ജാക്കി’യുടെ ബിജിഎം ഇട്ടാണ് ബോബി കുര്യൻ വിഡിയോ പോസ്റ്റ് ചെയ്തത്. രസകരമായ കമന്റുകളാണ് കമന്റ് ബോക്സിൽ നിറയുന്നത്. ‘ലെ ലാലേട്ടൻ :കിട്ടിയ അവസരമാ... വിഡിയോയും ഫോട്ടോയും എടുത്തു വച്ചോ.

Mohanlal, Pranav Mohanlal
ഇന്ത്യയില്‍ ഉയർന്ന പ്രതിഫലം വാങ്ങുന്ന ടിവി അവതാരകൻ അമിതാഭ് ബച്ചനോ? കണക്കുകള്‍ പുറത്ത്

ഇനി എപ്പോളാ ഇവനെ കാണുവാന്ന് പറയാൻ ആവില്ല’, ‘എവിടുന്നോ പിടിച്ചോണ്ട് വന്ന പോലെ ഉണ്ടല്ലോ സീൻ,’ 'എന്താ മോനെ ഇത്, ഒന്ന് ഒതുങ്ങി ഒരു സൈഡിലൂടെ നടക്കു മോനെ! ! വിഡിയോ എടുക്കുന്നവനെ ഞാൻ നോക്കി വെച്ചിട്ടുണ്ട്', 'ഓടിപ്പോകാതെ നിൽക്കാൻ ആണോ മുന്നിൽ നടപ്പിക്കുന്നെ അവനെ'- എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ.

Mohanlal, Pranav Mohanlal
സ്വന്തം കയ്യിലെ പണം; സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് ഇൻഷുറൻസുമായി അക്ഷയ് കുമാർ, അഭിനന്ദിച്ച് ആരാധകർ

മോഹൻലാലിന്റെ മഞ്ഞ നിറത്തിലുള്ള ഷൂസും ആരാധകരുടെ ശ്രദ്ധ നേടി. 2002–ൽ ഒന്നാമൻ എന്ന ചിത്രത്തിൽ ബാലതാരമായാണ് പ്രണവ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് 2018–ൽ ‘ആദി’ എന്ന സിനിമയിലൂടെ നായകനായി പ്രണവ് മലയാള സിനിമയിൽ അരങ്ങേറി. ‘ഡീയസ് ഈറേ’ എന്ന ഹൊറർ ചിത്രമണ് ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന പ്രണവിന്റെ ഏറ്റവും പുതിയ സിനിമ.

Summary

Mohanlal and Pranav Mohanlal new video goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com