'രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും', യോ​ഗ ദിനത്തിൽ മോഹൻലാൽ

യോ​ഗ ചെയ്യുന്നതിന്റെ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്
യോ​ഗ അഭ്യസിക്കുന്ന മോഹൻലാൽ/ ഫേയ്സ്ബുക്ക്
യോ​ഗ അഭ്യസിക്കുന്ന മോഹൻലാൽ/ ഫേയ്സ്ബുക്ക്
Updated on
1 min read

ന്ന് അന്താരാഷ്ട്ര യോ​ഗ ദിനം ആഘോഷിക്കുകയാണ് ലോകം. ഇന്ത്യയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന യോ​ഗയ്ക്ക് വലിയ അം​ഗീകാരമാണ് മറ്റു രാജ്യങ്ങളിലുള്ളത്. നിരവധി പേരുടെ ജീവിതത്തിന്റെ ഭാ​ഗം കൂടിയാണ് യോ​ഗ. ഇപ്പോൾ യോ​ഗ ദിനാശംസകളുമായി എത്തിയിരിക്കുകയാണ് നടൻ മോ​ഹൻലാൽ. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കുമെന്നാണ അദ്ദേഹം പറയുന്നത്. യോ​ഗ ചെയ്യുന്നതിന്റെ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്. 

ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുക. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും. നമുക്ക് മാസ്‌കോടു കൂടി തന്നെ പ്രത്യാശാപൂർവമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിൻ്റെ  ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കാം, മറ്റുള്ളവർക്ക് പ്രകാശമാകാം. ആശംസകൾ.- മോഹൻലാൽ കുറിച്ചു. 

കൂടാതെ ബോളിവുഡിലേയും മറ്റും നിരവധി സെലിബ്രിറ്റി കളാണ് യോ​ഗാദിന ആശംസകളുമായി എത്തിയിരിക്കുന്നത്. അമിതാഭ് ബച്ചൻ, സണ്ണി ലിയോണി, ആലിയ ഭട്ട്, സാറാ അലി ഖാൻ, സമീറ റെഡ്ഡി, അപർണ ബാലമുരളി, അനുശ്രീ തുടങ്ങിയവർ യോ​ഗ അഭ്യസിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com