പ്രസിഡന്റാകാനില്ലെന്ന് മോഹന്‍ലാല്‍; 'അമ്മ'യില്‍ തെരഞ്ഞെടുപ്പ്

ഇന്ന് കൊച്ചി ഗോകുലം പാര്‍ക്കില്‍ ചേര്‍ന്ന ജനറല്‍ ബോഡിയിലെ നിര്‍ണായക ചര്‍ച്ചകള്‍ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തില്‍ എത്തിയത്.
Mohanlal refuses to contest if elections held for AMMA
കൊച്ചിയില്‍ ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തിനിടെ
Updated on
1 min read

കൊച്ചി: അഡ്‌ഹോക്ക് കമ്മിറ്റിയുടെ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം. പ്രസിഡന്റ് സ്ഥാനത്ത് തുടരാകാനില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചതോടെയാണ് സംഘടനയില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കും. അതുവരെ നിലവിലെ ഭരണസമിതി തുടരും.

ഇന്ന് കൊച്ചി ഗോകുലം പാര്‍ക്കില്‍ ചേര്‍ന്ന ജനറല്‍ ബോഡിയിലെ നിര്‍ണായക ചര്‍ച്ചകള്‍ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തില്‍ എത്തിയത്. പ്രസിഡന്റായി തുടരാന്‍ മോഹന്‍ലാല്‍ വിസമ്മതിച്ചതോടെയാണ് തെരഞ്ഞെുടപ്പിന് കളമൊരുങ്ങിയത്, അതുവരെ പ്രസിഡന്റായി തുടരണമെന്ന താരങ്ങളുടെ ആവശ്യം മോഹന്‍ലാല്‍ അംഗീകരിക്കുകയായിരുന്നു.

ജനറല്‍ ബോഡി യോഗത്തില്‍ പകുതിയില്‍ താഴെ അംഗങ്ങള്‍ മാത്രമാണ് എത്തിയിരുന്നത്. മുഴുവന്‍ അംഗങ്ങളുടേയും പിന്തുണ ഇല്ലാതെ താന്‍ പ്രസിഡന്റ് സ്ഥാനത്ത് നില്‍ക്കില്ലെന്ന നിലപാടില്‍ മോഹന്‍ലാല്‍ ഉറച്ചുനിന്നു. സീനിയര്‍ അംഗങ്ങള്‍ ഉള്‍പ്പെടെ മോഹന്‍ലാലിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മോഹന്‍ലാല്‍ വഴങ്ങിയില്ല. ഒരാളുടെയെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ താന്‍ പ്രസിഡന്റ് സ്ഥാനത്തുണ്ടാകില്ല എന്ന് മോഹന്‍ലാല്‍ യോഗത്തെ അറിയിച്ചു.

അഡ്ഹോക് കമ്മിറ്റിയുടെ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്ലാതെ തന്നെ ഭാരവാഹികളെ തീരുമാനിക്കാനായിരുന്നു ആദ്യം നീക്കം നടന്നിരുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരം ഇത് മാറ്റുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

Summary

AMMA to hold elections in three months after Mohanlal reportedly declines to continue as President

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com