Mohanlal
മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്ക്ക് ഒപ്പം സോഷ്യല്‍ മീഡിയ

'പ്രിയപ്പെട്ട സുചീ... എന്നും നിന്റേത്'

37ാം വിവാഹവാര്‍ഷിക ദിനത്തില്‍ പ്രിയ പത്‌നിക്ക് സ്‌നേഹ ചുംബനവുമായി നടന്‍ മോഹന്‍ലാല്‍.
Published on

വിവാഹവാര്‍ഷിക ദിനത്തില്‍ പ്രിയ പത്‌നിക്ക് സ്‌നേഹ ചുംബനവുമായി നടന്‍ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലാണ് ഭാര്യ സുചിത്രയ്ക്ക് മോഹന്‍ലാല്‍ വിവാഹ വാര്‍ഷിക ദിനാംശംസ നേര്‍ന്നിരിക്കുന്നത്. 'ഹാപ്പി ആനിവേഴ്‌സറി സുചി, എന്നും നിന്നോട് നന്ദിയുള്ളവന്‍, എന്നെന്നും നിന്റേത്'. എന്ന കുറിപ്പിനൊപ്പം ഭാര്യയ്ക്ക് ചുംബനം നല്‍കുന്ന ഫോട്ടോയാണ് 37-ാം വിവാഹ വാർഷിക ദിനത്തില്‍ മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. ആരാധകരും സഹപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധിപ്പേരാണ് മോഹന്‍ലാലിനും സുചിത്രയ്ക്കും ആശംസകളുമായി എത്തുന്നത്.

തുടരും എന്നാണ് ഫേസ്ബുക്കില്‍ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന കമന്റ്. മോഹന്‍ലാല്‍ തരുണ്‍ മൂര്‍ത്തി ചിത്രം തുടരും തീയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മുന്നേറുന്നതിനിടെയാണ് തരുണ്‍ സിനിമ പേര് ആശംസയായി പങ്കുവച്ചിരിക്കുന്നത്. തുടരും തുടര്‍ന്നു കൊണ്ടേ ഇരിക്കുമെന്ന് സിനിമ താരം സന്തോഷ് കീഴാറ്റൂരും ആശംസയായി കുറിക്കുന്നു.

1988 ഏപ്രില്‍ 28ന് തിരുവനന്തപുരത്ത് വച്ചായികുന്നു ഇരുവരുടെയും വിവാഹം. പ്രശസ്ത തമിഴ് നടനും നിര്‍മാതാവായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com